ബഹ്‌റൈൻ : കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശിയായ യുവാവ് ബഹ്‌റിനിൽ മരണമടഞ്ഞു . ഇമ്പിച്ചി മമ്മദിന്റെയും സൈനബയുടേയും മകൻ സജീർ തങ്കയത്തിൽ (37) തിങ്കളാഴ്ച രാവിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു . ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം . അഞ്ചുവർഷമായി ബഹ്റൈനിലുള്ള സജീർ മനാമ സെൻട്രൽ മാർക്കറ്റിൽ പച്ചക്കറി പഴം എന്നിവയുടെ കച്ചവടം നടത്തുകയായിരുന്നു.ഭാര്യ: ഫസീല. മകൻ: ഒന്നാംക്ലാസ് വിദ്യാർഥി ബാസിൽ. സജീർ . സഹോദരൻ ഷമീറും സെൻട്രൽ മാർക്കറ്റിൽ ഫ്രൂട്സ് കച്ചവടം നടത്തുകയാണ്.