ഫ്ലെക്സി വർക്ക് പെർമിറ്റ് നിർത്തലാക്കൽ : എൽ എം ആർ എ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി

By: Boby Theveril

ബഹ്‌റൈൻ :രാജ്യത്തു ഏർപ്പെടുത്തിയ ഫ്ലെക്സി വർക്ക് പെർമിറ്റിന് പകരം കൊണ്ടുവരുന്ന തൊഴിൽ പരിഷ്കാരങ്ങളുടെ കൂടുതൽ വിവരങ്ങൾ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അധികൃതർ പുറത്തു വിട്ടു .

ബഹ്‌റൈനിൽ നിലവിൽ ഫ്ലെക്സി പെർമിറ്റുള്ളവർക്ക് പുതിയ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് നിശ്ചിത സമയം അനുവദിക്കും, അതിനുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം.ബഹ്‌റൈനിൽ നിലവിൽ ഫ്ലെക്സി പെർമിറ്റുള്ളവരും നിയമാനുസൃതമായ വർക്ക് പെർമിറ്റ് ഇല്ലാത്തവരും ലേബർ രജിസ്ട്രേഷൻ സെന്ററിൽ അവരവരുടെ പേര് രജിസ്റ്റർ ചെയ്യണം.റൺ എവേ ആയവർക്കും ക്രിമിനൽ പശ്ചാത്തലമുള്ളവർക്കും വിസിറ്റിംഗ് സാറ്റസ് ഉള്ളവർക്കും രജിസ്ട്രേഷൻ നടത്താൻ സാധിക്കുകയില്ല.രജിസ്റ്റർ ചെയ്തവർ ആരോഗ്യ ഫീസും ഇൻഷുറൻസും എടുത്തിരിക്കണം.ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് കൊമേഴ്സ്യൽ രജിസ്ട്രേഷൻ അനുവദിക്കുകയില്ല . എന്നാൽ പ്രത്യേക ലൈസൻസ് ആവശ്യമായ തൊഴിലുകൾ ചെയ്യണമെങ്കിൽ ബന്ധപ്പെട്ട വകുപ്പിൽ നിന്ന് അനുമതി നേടിയിരിക്കണം.തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപടികൾ സുഗമമാക്കുന്നതിനായിസ്വകാര്യ മേഖലയുമായി സഹകരിച്ചു  വ്യവ സായ വാണിജ്യ മന്ത്രാലയം പുതിയ ലേബർ രജിസ്ട്രേഷൻ സെന്ററുകൾ ആരംഭിക്കും. ഇതോടൊപ്പം ‘സിജിലാത്’ പോർട്ടൽ വഴിയും രജിസ്​ട്രേഷന് ചെയ്യാം.തൊഴിലാളികളുടെ താമസ സ്ഥലം, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങൾ രജിസ്ട്രേഷൻ സെന്റററിൽ സൂക്ഷിക്കും.അംഗീകൃത സെന്ററുകൾക്ക് എൽ.എം.ആർ.എ വെബ്സൈറ്റ് മുഖേന തൊഴിലാളികളെ രജിസ്റ്റർ ചെയ്യുവാൻ സാധിക്കും എന്നിവയാണ് പുതിയ മാറ്റങ്ങൾ.തൊഴിൽ വിപണിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനു വർക്ക് പെർമിറ്റുകൾ തൊഴിൽ സംബന്ധമായ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുമെന്നും ബഹ്റൈനിലെ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും ബിസിനസ് സമൂഹത്തി​ന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്നു എൽ.എം.ആർ.എ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ നൂഫ് അബ്ദുൽറഹ്മാൻ ജംഷീർ പറഞ്ഞു.കഴിഞ്ഞ ദിവസം ബഹ്റൈൻ ചേംബർ സന്ദർശിക്കവേ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് തൊഴിൽ പരിഷ്കരണ നടപടികൾ പ്രഖ്യാപിച്ചത്.അതിനെ തുടർന്നാണ് എൽ.എം.ആർ.എ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ നൂഫ് അബ്ദുൽറഹ്മാൻ ജംഷീർ പുതിയ വ്യവസ്ഥകൾ  വ്യക്തമാക്കിയിട്ടുള്ളത്.