നിവിന്‍ പോളി ചിത്രം ‘സാറ്റര്‍ഡേ നൈറ്റി’ലെ ഗാനം പുറത്തുവിട്ടു

ഷൈജുമേടയിൽ

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. പുതുതലമുറയിലെ ചെറുപ്പക്കാരുടെ സൗഹൃദത്തിന്‍റെ കഥ പറയുന്ന ഒരു ആഘോഷ ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ് .ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഇംഗ്ലീഷ് വറികളുള്ള ഗാനം ചിട്ടപ്പെടുത്തിയതും പാടിയതും ജേക്സ് ബിജോയ് ആണ്.ജേക്സ് ബിജോയ്, ഷാ എന്നിവര്‍ ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്.കായംകുളം കൊച്ചുണ്ണിയുടെ വിജയത്തിന് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ നിവിന്‍ പോളിയുടെ കഥാപാത്രത്തിന്‍റെ പേര് സ്റ്റാന്‍ലി എന്നാണ്. ചിങ്ങം ഒന്നിനായിരുന്നു ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നത് . നവീന്‍ ഭാസ്കറാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുബായ്, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്.സിജു വില്‍സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.