ബഹറിനിൽ വാ​റ്റ്, ടാക്സ് വെ​ട്ടി​പ്പ് നിരവധി സ്ഥാപങ്ങൾക്കെതിരെ നടപടി

ബഹ്‌റൈൻ : നാ​ഷ​ന​ൽ ബ്യൂ​റോ ഫോ​ർ റ​വ​ന്യൂ ന​വം​ബ​റി​ൽ നടത്തിയ പരിശോധനയിൽ ആണ് വാറ്റ് ഉൾപ്പെടെ ഉള്ള നിയമ ലംഘനങ്ങൾ കണ്ടെത്തിയത്‌. കഴിഞ്ഞ മാസം 155 സ്ഥാ​പ​ന​ങ്ങ​ളി​ൽ പരിശോധന നടത്തിയതായി അധികൃതർ വ്യക്തമാക്കി . കമ്പനികൾ വാ​റ്റ്​ നി​യ​മം ശ​രി​യാ​യ വി​ധ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കാര്യങ്ങൾ ആണ് പരിശോധനയിൽ ഉൾപ്പെടുത്തിയിരുന്നത് . ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ്​ ​സി​സ്റ്റം ന​ട​പ്പാ​ക്കി​യ​തി​നു​ശേ​ഷം വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ നി​യ​മം കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നെ​ന്ന​തും ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ സാ​ധി​ക്കു​ന്ന​താ​യും അധികൃതർ വ്യക്തമാക്കി . നിലവിൽ വാ​റ്റ്​ നി​യ​മം, ഡി​ജി​റ്റ​ൽ സ്റ്റാ​മ്പി​ങ്​ നി​യ​മം എ​ന്നി​വ ലം​ഘി​ച്ച 13 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നിയമ നടപടി സ്വീകരിച്ചതായി ബഹ്‌റൈൻ നാ​ഷ​ന​ൽ ബ്യൂ​റോ ഫോ​ർ റ​വ​ന്യൂ അറിയിച്ചു . ചി​ല സ്ഥാ​പ​ന​ങ്ങളുടെ പ്രവർത്തനം താ​ൽ​ക്കാ​ലി​ക​മാ​യി നിർത്തിവെക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട് . ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം വാ​റ്റ്​ ത​ട്ടി​പ്പ്​ ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന കാ​ര്യ​വു​മാ​ണ്​ പരിശോധനയിലൂടെ അധികൃതർ ലക്‌ഷ്യം വക്കുന്നത് . ബഹ്‌റിനിൽ മൂന്നു ഘട്ടമായി നടപ്പിലാക്കിയ വാറ്റ് അകെ തുകയുടെ പത്തു ശതമാനമാണ് വാല്യൂ ആഡഡ് ടാക്സ് എന്ന വാറ്റിനായി ഈടാക്കുന്നത് .