ലോകത്തിലെ ഏറ്റവും നീളംകൂടിയ എണ്ണക്കിണർ റെക്കോർഡ് അഡ്നോകിന്

അബുദാബി: ലോകത്തിലെ നീളം കൂടിയ എണ്ണ, വാതക കിണറിനുള്ള ലോക റെക്കോര്‍ഡ് കരസ്ഥമാക്കി അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്). ‘അപ്പര്‍ സഖൂം’ എണ്ണപ്പാടത്താണ് അഡ്‌നോക് ലോകത്തിലെ ഏറ്റവും നീളം കൂടിയ എണ്ണ, വാതക കിണര്‍ കുഴിച്ചത്. 15,240 മീറ്റര്‍ നീളമാണ് കിണറിനുള്ളത്. ഈ ഇനത്തില്‍ 2017ല്‍ റഷ്യ സ്ഥാപിച്ച 15,000 മീറ്റര്‍ നീളമുള്ള എണ്ണ, വാതക കിണറിന്റെ റെക്കോര്‍ഡാണ് യുഎഇ മറികടന്നത്. ഒരു ദിവസം 15,000 ബാരല്‍ എണ്ണ ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കാനാവുമെന്ന് കരുതുന്നതായി അഡ്‌നോക് വ്യക്തമാക്കി.