പ്രതികൂല കാലാവസ്ഥ: മലയാളി ഒമാനിൽ നിര്യതനായി

മസ്കറ്റ്: ആലപ്പുഴ അരൂക്കുറ്റി നടുവത്ത് നഗർ, തറാത്തോട്ടത്ത്, വലിയവീട്ടിൽ ഇബ്രാഹിം മകൻ അബ്ദുല്ള്ള വാഹിദ് (28) ഒമാനിലെ പ്രതികൂല കാലാവസ്ഥയെ തുടർന്നുണ്ടായ അപകടത്തിൽ നിര്യതനായി.ബർക്കയിലൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്ന അബ്ദുള്ള വാഹിദ് ജോലി ആവശ്യാർത്ഥം വാഹനവുമായി സൂറിൽ പോയി തിരിച്ചു വരുന്ന സമയത്ത് ഇബ്രക്കടുത്തുവെച്ച് അപകടത്തിൽ പെടുകയായിരുന്നു. അബ്ദുള്ള വാഹിദിന്റെ കൂടെ ഒരു സ്വദേശിയും ഉണ്ടായിരുന്നു, അദ്ദേഹം രക്ഷപ്പെട്ടു.മാതാവ്: ബൽകീസ്, സഹോദരി: വാഹിദ . തുടർനടപടികൾകെ.എം.സി.സി യുടെ നേത്രോത്വത്തിൽ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.ഇന്ന് യങ്കലിൽ ഒഴുക്കിൽപ്പെട്ട ഒരാളും ഇസ്കിയിൽ മഴയിൽ ഉണ്ടായ അപകടത്തിൽ ഒരു സ്ത്രീയും തിങ്കളാഴ്ച റുസ്താഖിലെ വാദി ബനി ഗാഫിർ വാധിയിൽ ഒഴിക്കിൽ പെട്ട് കാണാതായതിനെ തുടർന്ന് മൂന്ന് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.തിങ്കളാഴ്ച ഉച്ചയോടെയാണ് കനത്ത മഴയെ തുടർന്നാണ് മൂന്ന് കുട്ടികൾ റുസ്താഖിലെ വാദി ബനി ഗാഫിർ വാദിയിൽ ഒഴുകിപ്പോയത്. അതേസമയം കനത്ത മഴയെ തുടർന്നുണ്ടായ വാദിയിൽ ഇറങ്ങിയ 36 പേരെ റോയൽ ഒമാൻ പോലിസ് അറസ്റ്റ് ചെയ്തു. വാദിയിൽ ഇറങ്ങരുതെന്നും അത് വലിയ അപകടം വിളിച്ചു വരുത്തുമെന്നും നിരവധി തവണ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് വാദിയിൽ ഇറങ്ങി അപകടം വരുത്തുന്നവർ ജയിൽവാസത്തിന് പുറമേ കനത്ത പിഴയും നൽകേണ്ടിവരും.