ലണ്ടന്‍ : ഒരു മാസത്തിനിടെ രണ്ടാം തവണയും ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനത്തിന് ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായി. സുരക്ഷയ്ക്കായി വീണ്ടും യുദ്ധവിമാനങ്ങള്‍ എത്തി. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ-171 വിമാനത്തിനാണ് ഹംഗറിയുടെ വ്യോമ മേഖലയില്‍ കൂടി പറയ്ക്കവെയാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള(എടിസി)എടിസിയുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ഉടനെ സുരക്ഷക്കായി ഹംഗറിയുടെ യുദ്ധവിമാനങ്ങള്‍ കൂടെപ്പറന്നു.
ആശയവിനിമയം സാധ്യമാകുന്നത് വരെ വിമാനത്തിന് സംരക്ഷണം തീര്‍ത്ത് യുദ്ധവിമാനങ്ങള്‍ അകമ്പടിപറന്നു. പിന്നീട് വിമാനം ലണ്ടന്‍ ഹീത്രു വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. വിമാനത്തില്‍ 249 യാത്രക്കാരും 18 ജീവനക്കാരും ഉണ്ടായിരുന്നു. ഫ്രീക്വെന്‍സി വ്യതിയാനമാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടതിന്റെ കാരണമെന്ന് സംശയിക്കുന്നു.