മനാമ: എയർ ഇന്ത്യ ബഹ്റൈൻ സെയിൽസ് മാനേജർ എ.കെ.നാരായണ മേനോൻ്റെ പിതാവ് പറവൂർ കടവത്ത് റോഡ് രാധാവിഹാറിൽ പെരുമിറ്റത്ത് എ.കൃഷ്ണ മേനോൻ (റിട്ട. എസ്.ബി.ടി മാനേജർ -92) നാട്ടിൽ നിര്യാതനായി. ഭാര്യ പരേതയായ ആറ്റുപുറത്ത് രാജേശ്വരി. മറ്റ് മക്കൾ: എ.കെ. രാധാകൃഷ്ണൻ (റിലയൻസ് ഇൻഷുറൻസ്), കെ.വേണുഗോപാൽ (കിറ്റെക്സ് ലിമിറ്റഡ്), ഡോ. രമ എസ്. കർത്ത (ഡിസൈനർ മാഗസിൻ).മരുമക്കൾ: ഗിരിജാ രാധാകൃഷ്ണൻ, സബിത നാരായണ മേനോൻ (വൈ.എം.എച്ച്, ബഹ്റൈൻ), സ്മിത വേണുഗോപാൽ (ഭാവൻസ് വിദ്യാമന്ദിർ), ശശിധരൻ കർത്ത (കർത്താസ് ഷിപ്പിങ് സൊല്യൂഷൻസ്). സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന്.