ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ അവധിക്കാല മലയാള പഠന കളരി “അക്ഷരജ്യോതി-2023” സമാപിച്ചു

മനാമ :ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു  മാസക്കാലമായി നടത്തപ്പെട്ട അവധിക്കാല മലയാള പഠന കളരി “അക്ഷരജ്യോതി-2023” സമാപിച്ചു. സെന്റ് പോൾസ് മാർത്തോമാ പാരിഷ് വികാരിയും യുവജനസഖ്യം പ്രസിഡന്റുമായ റവ. മാത്യു ചാക്കോ അധ്യക്ഷത വഹിച്ച സമാപനസമ്മേളനത്തിൽ യുവജനസഖ്യം വൈസ് പ്രസിഡന്റ് ശ്രീ. ജസ്റ്റിൻ കെ ഫിലിപ്പ് സ്വാഗത പ്രസംഗം  നടത്തി. മീഡിയ രംഗ് ഡയറക്ടറും സംഗീത സംവിധായകനും ആയ ശ്രീ. രാജീവ്‌ വെള്ളിക്കോത്  മുഖ്യ അഥിതി ആയിരുന്നു. മലയാള ഭാഷയുടെ പ്രാധാന്യം പുതു തലമുറയ്ക്ക് പകർന്നു നൽകുവാൻ നേതൃത്വം നൽകിയ യുവജനസഖ്യത്തെ അദ്ദേഹം അനുമോദിച്ചു. പ്രധാന അദ്ധ്യാപകൻ ശ്രീ. ജെഫിൻ ഡാനി അലക്സ്‌,  കൺവീനർ ശ്രീ. റോജൻ എബ്രഹാം റോയി, സെക്രട്ടറി. ശ്രീ എബിൻ മാത്യു ഉമ്മൻ, ജോയിൻ സെക്രട്ടറി. ശ്രീമതി. മെറിന തോമസ്  എന്നിവർ ആശംസകൾ നേരുകയും ട്രെഷറർ. ശ്രീ ഷിനോജ് ജോൺ നന്ദി അറിയിക്കുകയും ചെയ്തു. ശ്രീ. അനിയൻ സാമൂവേൽ എഴുതി ഈണം നൽകിയ “മലയാളമാണെന്റെ അഭിമാന ഭാഷ…”  എന്ന അക്ഷരജ്യോതിയുടെ പ്രമേയ ഗാനം ശ്രെദ്ധേയമായി. സമ്മേളനത്തോട് അനുബന്ധിച് കുഞ്ഞു കുരുന്നുകളുടെ നാടൻപാട്ടുകൾ,  നിശ്ചലദൃശ്യം, കൊയ്ത്തു നൃത്തം, കുട്ടനാടൻ നൃത്തം, പദ്യ പാരായണം തുടങ്ങി  മലയാള ഭാഷയുടെ തനിമ ഒട്ടും നഷ്ടപ്പെടാതെ വിവിധ കലാപരിപാടികൾ വേദിയിൽ  അരങ്ങേറി. വരും വർഷങ്ങളിൽ “അക്ഷരജ്യോതി” കൂടുതൽ കുട്ടികൾക്ക്  പ്രയോജനപ്രദമാകുവാൻ ശ്രമിക്കും എന്ന് സംഘാടകർ അറിയിച്ചു.