ആറന്മുള ഉതൃട്ടാതി വള്ളം കളിയിൽ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു

പത്തനംതിട്ട :ആറന്മുള ഉതൃട്ടാതി വള്ളം കളിയിൽ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു.വൻമഴി, മാലക്കര പള്ളിയോടങ്ങളാണ് മറിഞ്ഞത്കാണാതായ തുഴച്ചിൽകാരെ കണ്ടെത്തി എല്ലാവരെയും രക്ഷിക്കാനായി.ഒരാളുടെ തലയ്ക്ക് പരുക്കുണ്ട്. ആർക്കും ഗുരുതരമായ പരുക്കുകളില്ലെന്നാണ് സംഘാടകർ പറയുന്നത്. ഹീറ്റ്സ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടംസംഭവിച്ചത് . ഉടൻ തന്നെ ഫയർ ഫോഴ്സ് രക്ഷാ പ്രവർത്തനം നടത്തി.