അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്‌​കെ​യ​ർ ഗ്രൂപ്പ് ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു

ബഹ്‌റൈൻ : അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത്‌​കെ​യ​ർ ഗ്രൂ​പ് ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. ആദിലിയ ഹോസ്പിറ്റൽ അങ്കണത്തിൽ നടത്തിയ ഇഫ്താറിൽ വി​വി​ധ ഡി​പ്ലോ​മാ​റ്റി​ക് മി​ഷ​നു​ക​ളി​ലെ അം​ബാ​സ​ഡ​ർ​മാ​ർ, പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ൾ, അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്, മാ​ധ്യ​മ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ 1200ല​ധി​കം ആ​ളു​ക​ൾ പ​​ങ്കെ​ടു​ത്തു. അ​ൽ ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഡോ. ​പി.​എ. മു​ഹ​മ്മ​ദ്, അ​ബ്ദു​ൽ ല​ത്തീ​ഫ് എ​ന്നി​വ​രും സീ​നി​യ​ർ മാ​നേ​ജ്‌​മെ​ന്റ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ് ചടങ്ങിന് നേതൃത്വം വഹിച്ചു . ഷാ​സ്‌​റി​ൽ സ​ഹി​റാ​ൻ (മ​ലേ​ഷ്യ​ൻ അം​ബാ​സ​ഡ​ർ), എ​സെ​ൻ കാ​കി​ൽ (തു​ർ​ക്കി​യ അം​ബാ​സ​ഡ​ർ), ആ​ൻ ജ​ലാ​ൻ​ഡോ-​ഓ​ൺ ലൂ​യി​സ് (ഫി​ലി​പ്പീ​ൻ​സ് അം​ബാ​സ​ഡ​ർ), മ​ഹ്മൂ​ദ് ബ്ര​ഹാം (അ​ൽ​ജീ​രി​യ അം​ബാ​സ​ഡ​ർ), ഇ​ഹ്ജാ​സ് അ​സ്‍ലം (ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി), മു​ന അ​ൽ-​മാ​ലു (തു​നീ​ഷ്യ ഷ​ർ​ഷെ ദ​ഫേ), അ​ഹ​മ്മ​ദ് അ​ൽ മൊ​ഗാ​ഹ്വി (മു​ഹ​റ​ഖ് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ അം​ഗം), ജ​യ് പ്ര​കാ​ശ് (അ​സി​സ്റ്റ​ന്റ് ജ​ന​റ​ൽ മാ​നേ​ജ​ർ/​ബി​സി​ന​സ് ഡെ​വ​ല​പ്‌​മെ​ന്റ്, സോ​ളി​ഡാ​രി​റ്റി ഇ​ൻ​ഷു​റ​ൻ​സ്) തു​ട​ങ്ങി​യ​വ​ർ ഇഫ്താറിൽ  പങ്കെടുത്തു .