അൽ ഹിലാൽ ഹെൽത്ത്‌കെയറിന്റെ ഹിദ്ദിലെ ഏഴാമത്തെ ബ്രാഞ്ച്

മനാമ:ആരോഗ്യ രംഗത്തെ ബഹ്‌റൈനിലെ പ്രമുഖ സ്ഥാപനമായ അൽ ഹിലാൽ ഹെൽത്ത്‌കെയറിന്റെ ഹിദ്ദിലെ ഏഴാമത്തെ ബ്രാഞ്ച് ഉദ്ഘാടനവും ഗ്രാൻഡ് ഇഫ്താറും നടന്നു. വിവിധ അംബാസഡർമാർ ഉൾപ്പെടെ 1500-ലധികം പേർ ഇഫ്താറിൽ പങ്കെടുത്തു. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ അൽ ഹിലാൽ ഹെൽത്ത്‌കെയർ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. ഫിലിപ്പീൻസ് നിയുക്ത അംബാസഡർ ആൻ ജലാൻഡോ ലൂയിസ്, ഫാർമസി ഉദ്ഘാടനം ചെയ്തു. അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർമാരായ ഡോ. പി.എ മുഹമ്മദ്, അബ്ദുൾ ലത്തീഫ്, അൽ ഹിലാൽ സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ആസിഫ് മുഹമ്മദ് (റീജിയണൽ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ), സിഎ സഹൽ ജമാലുദ്ധീൻ (ഫിനാൻസ് മാനേജർ) എന്നിവർ പങ്കെടുത്തു .