മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ, ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷവും, വാർഷിക പൊതുയോഗവും മനാമ ഇന്ത്യൻ ഡിലൈറ്റ്സിൽ വച്ച് നടത്തി.പ്രിസിഡന്റ് അനിൽ കായംകുളത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോർജ്ജ് അമ്പലപ്പുഴ സ്വാഗതം പറയുകയും രക്ഷാധികാരി ബംഗ്ലാവിൽ ഷെറീഫ് യോഗം ഉദ്ഘാടനം ചെയ്ത് റിപ്പബ്ലിക് ദിന സന്ദേശം കൈമാറുകയും ചെയ്തു. തുടർന്ന് അംഗങ്ങൾ ചേർന്ന് കേക്ക് മുറിച്ചു.യോഗത്തിൽ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് 2022 – 2023 വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ടും ,അനീഷ് മാളികമുക്ക് വരവ് ചിലവ് കണക്കും, ശ്രീജിത്ത് ആലപ്പുഴ ബൈലോ ഭേദഗതിയും, ആതിര പ്രശാന്ത് വനിതാവേദി പ്രവർത്തന രൂപരേഖയും അവതരിപ്പിച്ചു. റിപ്പോർട്ടുകളിൻ മേൽ ചർച്ച ചെയ്ത് പൊതുയോഗം ഏക കണ്ഠമായി അംഗീകരിക്കുകയും അത് പാസ്സാക്കുകയ്യും ചെയ്തു.ശേഷം 2024-2025 വർഷങ്ങളിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുകയും അടുത്ത രണ്ടുവർഷത്തേക്കുള്ള ജീവകാരുണ്യ പ്രവർത്തനവും, പ്രതിമാസ പ്രവർത്തന രൂപരേഖയും യോഗം അംഗീകരിച്ചു. ഹരീഷ് ചെങ്ങന്നുർ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.