കേരള ബ്ലാസ്റ്റേഴ്സ്  എഫ് സി അക്കാദമി ഡയറക്ടർ ശ്രീ. രാജാ റിസ്വാനുമായി പ്രതിഭയിൽ മുഖാമുഖം.

മനാമ: ബഹ്റൈൻ പ്രതിഭ കായിക വേദിയും റിഫ മേഖല കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച മുഖാമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബ് അക്കാദമി ഡയറക്ടർ ശ്രീ. രാജാ റിസ്വാൻ മുഖ്യാതിഥിയായി.കായിക രംഗത്തെ ജോലി സാധ്യതകളെ പറ്റിയും ഫുട്ബോൾ രംഗത്ത് വളർന്നു വരുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും പ്രചോദനമാകുന്ന സംവേദനാത്മക മുഖാമുഖമായിരുന്നു പ്രതിഭയുടെ റിഫ മേഖല ഓഫീസിൽ വെ ച്ച് നടന്നത്.ബഹ്റൈനിലെ ഗ്രൊ അക്കാദമിയുമായി സഹകരിച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചത്. രാജാ റിസ്വാനുള്ള പ്രതിഭയുടെ സ്നേഹോപഹാരം പ്രതിഭ മുൻ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി കൈമാറി. ചടങ്ങിൽ പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ, മേഖല കമ്മിറ്റി സെക്രട്ടറി എം.വി. മഹേഷ്, പ്രസിഡണ്ട് ഷിജു പിണറായി, സെൻട്രൽ കായിക വിഭാഗം കൺവീനർ ഷിജു, വനിത വിഭാഗം സെക്രട്ടറി റീഗ പ്രദീപ് എന്നിവർ സന്നിഹിതരായി.