ബെയ്ജിങ്: ചൈനയിൽ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥന് കുത്തേറ്റു .പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അപകടനില തരണം ചെയ്തതായും ഇസ്രയേൽ മന്ത്രാലയം അറിയിച്ചു.എംബസിക്ക് മുന്നിൽ വെച്ചായിരുന്നു ഉദ്യോഗസ്ഥന് നേരെ ആക്രമണമുണ്ടായത്. ആരാണ് ആക്രമിച്ചതെന്ന് വ്യക്തമല്ല അന്വേഷണം പുരോഗമിക്കുന്നതായും മന്ത്രാലയം അറിയിച്ചു. ചൈന ഹമാസ് അനുകൂല പ്രസ്താവന നടത്തിയതിനെ ഇസ്രയേൽ അംബാസഡർ റാഫി ഹർപാസ് വിമർശിച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നത്.