ഖാബൂറ പ്രവാസി കൂട്ടായ്മ വാർഷിഘോഷം

സുവൈഖ്: കാബൂറ പ്രവാസി കൂട്ടായ്മ വാർഷിഘോഷവും ഓണം ഈദ് പരിപാടിയുടെ പോസ്റ്റർ പ്രകാശനവും കാബൂറ ഗ്രീൻ റിസോർട്ടിൽ നടത്തി. കൺവീനർ രാജീവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രധാന സ്പോൺസർ ആയ അൽ നൈമി പോളിക്ലിനിക് എച്ച്. ആർ മാനേജർ വിജയ് ഓണം ഈദ് പ്രോഗ്രാം പോസ്റ്റർ പ്രകാശനം ചെയ്തു. ഖദറ പോളിക്ലിനിക്ക് എം.ഡി സന്ദീഷ് കൂപ്പൻ പ്രകാശനം ചെയ്തു. അനന്തപുരി പോളിക്ലിനിക് മാനേജിംഗ് പാർട്ണറും (തൃശൂർ കൂട്ടായ്മ പ്രസിഡന്റ്) വാസുദേവൻ തളിയാറ ചടങ്ങിൽ ആശംസകൾ അറിയിച്ചു. സഹ സപോൺസർമാരായ നിസാർ ബസ്മയും കഹൂഫ് അൽ ഗുബൈറ ട്രേഡ്. LLC മാനേജർ ആയ മനോജ്‌ എന്നിവർ മുഖ്യ അതിഥികൾ ആയി. ട്രഷറർ സന്തോഷ്‌ വാർഷിക അവലോകനം നടത്തി. സെക്രട്ടറി സനിൽ സ്വാഗതവും പ്രസിഡന്റ്‌ വിഷ്ണു നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ബികിൽ, ലിജു,അനിൽ കുമാർ, ഡിക്സൺ, ടിറ്റോ, ജെറി, ഷൈൻ, ബിനോജ്, പ്രവീൺ, റാസിഖ് അലി, രഞ്ജിത്ത്, സുനിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 250ൽ അധികം പേർ പങ്കെടുത്ത പരിപാടിയിൽ സുവൈഖ് ബദർ അൽ സമ ആശുപത്രിയുടെ ഒരു വർഷ കാലാവധിയുള്ള പ്രിവിലേജ് കാർഡിന്റെ മോഡൽ പ്രദർശിപ്പിച്ചു. ഗ്ലോബൽ മണി എക്സ്ചേഞ്ചിന്റെ സൗജന്യ എൻ.ആർ.ഐ അക്കൗണ്ട് ഓപണിങ്, പ്രവാസി തിരിച്ചറിയൽ കാർഡ്, നോർക്ക കെയർ പ്ലസ് ഇൻഷുറൻസിന്റെ ഡാറ്റാ കളക്ഷൻ എന്നിവയും നടത്തി.