
മനാമ: ബഹറൈനിലെ പ്രവാസി സമൂഹത്തിലെ ആദരണീയ വ്യക്തിത്വവും ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (APAB) സ്ഥാപകനും, മുൻ പ്രസിഡന്റും നിലവിലെ രക്ഷാധികാരിയുമായിരുന്ന ബംഗ്ലാവിൽ ഷെരീഫിന്റെ നിര്യാണത്തിൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ അനുശോചനയോഗം സംഘടിപ്പിച്ചു.പ്രവാസികൾക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുകയും, സംഘടനയ്ക്ക് ശക്തമായ അടിത്തറ നൽകുകയും ചെയ്ത അദ്ദേഹത്തിന്റെ സേവനങ്ങൾ എന്നും സ്മരിക്കപ്പെടും.പ്രവർത്തനരംഗത്തെ അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയും സ്നേഹവും എല്ലാവർക്കും ഒരു മുതൽക്കൂട്ടായിരുന്നുവെന്നും അസോസിയേഷൻ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വേർപാട് ആലപ്പുഴ പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണെന്ന് അനുശോചന യോഗത്തിൽ ഭാരവാഹികൾ പറഞ്ഞു.പ്രിയപ്പെട്ട ഷെരീഫ് സാറിൻ്റെ വേർപാടിൽ ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഈ വേദന താങ്ങാൻ സർവ്വശക്തൻ ശക്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും APAB ഭാരവാഹികൾ അറിയിച്ചു.








