അർജുനൻമാഷിെന്റെ നിര്യാണത്തിൽ കൈരളി സലാല അനുശോചനം രേഖപ്പെടുത്തി.

സലാല: മലയാള സിനിമാ സംഗീതത്തിൽ മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത സുന്ദരങ്ങളായ നിരവധി ഗാനങ്ങൾ സമ്മാനിച്ച ശ്രീ. അർജുനൻ മാസ്റ്റ്റുടെ നിര്യാണത്തിൽ കൈരളി സലാല അനുശോചനം രേഖപ്പെടുത്തി. ശ്രവണ സുന്ദരമായ നിരവധി ഗാനങ്ങൾ കൈരളിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ നിര്യാണം മലയാള നാടക, സിനിമാ സംഗീത ലോകത്തിന്ന് തീരാനഷ്ടമാണെന്ന് അനുശോചന സന്ദേശത്തിൽ കൈരളി സലാല അഭിപ്രായപ്പെട്ടു.