റമദാൻ മാസം
ഒരു പക്ഷെ മനുഷ്യൻ മറ്റൊരു മനുഷ്യന്റെ വിശപ്പിന്റെ വേദന പങ്കു വെച്ച് ദൈവത്തോട് സമർപ്പിക്കുന്ന നിരക്കുന്ന, ദിവസങ്ങളാണ് ഏതു നോയമ്പും.
ഒരേ ഒരു പരമ കാരുണ്യവാനായ ദൈവത്തെ തിരിച്ചറിയുന്നത് ഇബ്രാഹിം നബി എന്ന് ഇസ്ലാം വിശ്വസിക്കുന്ന സ്ഥാപക പ്രവാചക ശ്രേഷ്ഠൻ ജൂത മതത്തിന്റെ പിതാവും, ഏതാണ്ട് ഒന്നാം നൂറ്റാണ്ടിനു ശേഷവും, ക്രിസ്തുവിനു ശേഷം അദ്ദേഹത്തിൻറെ അനുയായികൾ ആയ ക്രിസ്ത്യാനികളും, എല്ലാവരുടെയും പിതാവ് എബ്രഹാം എന്ന പ്രവാചകൻ തന്നെയാണ്.
ഇസ്ലാമിനെ പോലെ തന്നെ ജൂത വിശുദ്ധ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്, വിശുദ്ധ കിപ്പുർ ദിവസം മുതൽ മോശയുടെ സീനായ് പർവതത്തിൽ, ദൈവത്തിന്റെ വെളിപാടിന് വേണ്ടി നാൽപ്പതു രാവും പകലും ആചരിക്കുന്നു. പത്തു കല്പനയുടെ “”തോറ “”മോശക്ക് ലഭിക്കുന്നതും ഈ ദിവസങ്ങളിൽ ആണ്.
യുകിപ്പുർ ബൈബിളിലും പരാമർശിക്കുന്നു എങ്കിലും ജൂത മതസ്ഥരുടെ മറ്റൊരു പ്രധാന നൊയമ്പായ ടിഷ ബവ് അവരുടെ ആലയത്തിന്റെ ഓർമക്കും, കഷ്ടതകളുടെയും പരീക്ഷങ്ങളുടെയും ഓർമയാണ്. ഈ രണ്ടു പ്രധാന നോമ്പുകളിലും ജൂതന്മാർ ആഹാരം, വെള്ളം, തുണി നന്നാക്കൽ, തുകൽ ഉപയോഗിക്കുക എന്നിവ ചെയ്യില്ല .
ക്രിസ്താനികളുടെ വിശ്വാസത്തിലും നോമ്പ് വളരെ പ്രധാനം ആണ്. ദൈവത്തിന്റെ വെളിപാടിന് മുൻപ് യേശു ക്രിസ്തു, നാൽപ്പതു രാവും പകലും വെള്ളം പോലും കുടിക്കാതെ, റമദാനെ അനുസ്മരിപ്പിക്കുന്ന ഉപവാസം അനുഷ്ഠിച്ചു. തന്റെ അനുയായികളോട് നോമ്പ് ഇപ്രകാരും അനുഷ്ഠിക്കാൻ നിഷ്കര്ഷിക്കുകയും ചെയ്തു. ഇതാണ് ഈസ്റ്ററിന്റെ മൂപ്പുള്ള നോമ്പ്.
ഇസ്ലാമിൽ റമദാൻ മാസം പുണ്യ മാസമാണ്. മനുഷ്യൻ തന്റെ എല്ലാ പാപങ്ങളും ദൈവത്തോട് ഇരന്നു ക്ഷമ യാചിക്കുന്ന മാസം. തന്റെ എല്ലാ ഈഗോയും “നഫ്സ്” ഉപേക്ഷിച്ചു ദൈവവുമായി അടുത്ത് സഹജീവികളുമായി താദാത്മ്യം പ്രാപിക്കുവാൻ തന്റെ എല്ലാ പ്രാർത്ഥനയോടും കൂടെ ശ്രമിക്കുന്ന മാസം.
ഹിന്ദുയിസത്തിൽ നോയമ്പ് നിർബന്ധം അല്ല. എന്നാൽ സ്വയം പുണ്യവത്കരിക്കുവാനുള്ള ഒരാളുടെ ഇഷ്ടമാണ് നോയമ്പ്. ഏകാദശി നോമ്പ്, നവരാത്രി, ജന്മാഷ്ടമി, ശിവരാത്രി തുടങ്ങിയ പുണ്യ നാളുകൾ ആചരിക്കേണ്ടതാണ്.
മുൻപ് പറഞ്ഞ നോമ്പുകൾക്കു സമമായി ശബരിമല മാലയിട്ടു നോമ്പെടുക്കുന്നതു ഹിന്ദു വിശ്വാസങ്ങളുടെ ഭാഗമാണ്.
ഇസ്ലാമിലും, ഹിന്ദുയിസത്തിലും രണ്ടു കാര്യങ്ങൾ
നോമ്പും പിന്നെ തീര്ഥയാത്രയും.
എല്ലാ മതങ്ങളും, എല്ലാ വിശ്വാസങ്ങളും, എല്ലാ ദൈവങ്ങളും നന്മ ചെയ്യാനും, ദൈവത്തോട് ചേരാനുമേ പഠിപ്പിച്ചുള്ളു. എല്ലാ സൃഷികളും ദൈവമാകുന്നു സ്നേഹത്തിൽ ഒരുമിക്കാനും.
ഈ മാസത്തിൽ ഇതേ ഉള്ളു തിരിച്ചറിവ് … ദൈവത്തെ എന്ന വിശ്വാസം ഉണ്ടെങ്കിൽ ! സ്നേഹം എന്ന ദൈവീകതയും ഉണ്ട് . ലോകത്തെ മുഴുവൻ ഒരേ സൃഷ്ടാവിന്റേത് എന്ന് തിരിച്ചറിയുവാനുള്ള ബോധവും ഉണ്ട് . നന്മകൊണ്ട് , കരുണകൊണ്ടു, ദയ കൊണ്ട് നിറയുവാനുള്ള പ്രാപ്തിയും ഉണ്ട് . അവിശ്വാസികൾ ഇന്ന് വിശ്വാസികളെകാകാളഭേദം ആവുന്നത് നമ്മൾ ദൈവത്തെ തിരിച്ചറിയാത്ത മുഖമൂടി ധരിച്ച പിശാചിന്റെ മക്കൾ ആവുന്നത് കൊണ്ടല്ലേ ? ദൈവസത്തിനു സ്നേഹമല്ല അറിയൂ ?
ഷെമിലി പുല്ലാട്ടുമന ജോൺ