നമ്മൾ എന്താ ഇങ്ങനെ?

By:Dr. Shemily. P. John

ബഹ്‌റൈൻ. എന്റെ ബന്ധുവിന്റെ വീടിന്റെ അടുത്താണ്,ഏകദേശം 65 വയസ്സുള്ള കൊച്ചുമക്കളുള്ള ഒരു മനുഷ്യൻ, ഏതെങ്കിലും ആൺകുട്ടികളെ കണ്ടാൽ ചോക്ലേറ്റ് കൊടുത്തു ബൈക്കിൽ കൊണ്ടുപോകുമത്രേ. ഒന്ന് രണ്ടു കേസുകളും ഉണ്ട് ഇദ്ദേഹത്തിന്റെ പേരിൽ.ലൈംഗീകപീഡനം അതും കൊച്ചുകുഞ്ഞുങ്ങളേ. മല്യത്തിന് വിലപറയുന്ന ലാഘവത്തോടെയാണ് നമ്മുടെ സഹോദരി ഈ കാര്യം പറഞ്ഞത്.നാട്ടിൽ എല്ലാരുടെയും വീട്ടിൽ കയറിറങ്ങും,ഭാര്യേം മക്കളും എല്ലാം ഉണ്ട് കണ്ടപ്പോൾ ഒരു ചിരി. പെഡോഫിൽ ആണ് (കുട്ടികളോട് ലൈംഗികാസക്തി ഉള്ള ആള്‍)

നമ്മുടെ കുഞ്ഞിനെ ഒന്നും ഇത് വരെ ചെയ്തില്ലല്ലോ?

എനിക്ക് നേരിട്ടറിയാം അപ്പന്റെ പ്രായമുള്ള ആള്.സ്വന്തം പപ്പയെ പോലെ ഒന്ന് മിണ്ടി പോയി കെട്ടിപിടുത്തവും,ലാളിക്കലും എല്ലാം പിതൃസ്നേഹത്തോടെ എന്നാണ് ഓർത്തത്,തരം കിട്ടിയപ്പോൾ കൈകൾ ഇറുക്കി പിടിച്ചത് മാറിടത്തിൽ.ഈ കാര്യം എന്നോട് പറഞ്ഞത് അനുഭവസ്ഥ തന്നെ.ഈ മാന്യനും,വളരെ ഈസി ആയിട്ട് ജീവിക്കുന്നു,നാട്ടിൽ സർവ സമ്മതനാണ്,പാർട്ടികൾ ആണ് വെൿനെസ്സ്, വിളിക്കുന്ന എല്ലാരും സകുടുംബം പങ്കെടുക്കും. ആരെയൊക്കെ പിടിക്കിക്കുന്നോ ആവോ? ഈ പറയുന്ന സാക്ഷി ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്.അത് വേറെ കാര്യം.നമ്മുടെ നാട്ടിൽ ഞരമ്പ് രോഗികളുടെ എണ്ണം, തെരുവ് നായ്ക്കളുടെ കാര്യം പറഞ്ഞത് പോലെ ദിവസം തോറും പെരുകുകയാണ്.നമ്മുടെ ചുറ്റിലും ഉണ്ട്.അടുത്ത ഇടയ്ക്കു ഇത് പോലെ വൈകല്യം ഉള്ള ഒരു പ്രമാണിയെ അകമഴിഞ്ഞ് ആദരിക്കുന്ന ചില സ്ത്രീജനങ്ങളോട് കയർക്കേണ്ടി വന്നിട്ട് പോലും ഉണ്ട്.നമ്മുക്ക് ഇഷ്ടമല്ലാത്ത, തോണ്ടലും,പിടിക്കലും, നിർത്തേണ്ടത് നമ്മൾ തന്നെയാണ്.മുഖത്തടിച്ചു പറയുക തന്നെ വേണം, ഇല്ലെങ്കിൽ ഒന്ന് പൊട്ടിക്കാം.

സമൂഹം മൊത്തം അറിയപ്പെടുന്ന ഈത്തരക്കാർ ഉണ്ടെങ്കിൽ അവരെ ഒറ്റപ്പെടുത്തി പ്രതികരിക്കുവാൻ, നമ്മുക്കെന്തേ ഒരു മടി?

നമ്മൾ ചിരിച്ചു കൊഞ്ചിപ്പിക്കുന്ന നിഷ്കളങ്കരായ കൊച്ചു കുഞ്ഞുങ്ങളെ വൈകൃതം കൊണ്ട് നശിപ്പിക്കുന്ന മാനസിക രോഗികൾ ആണ്. ഒരു പക്ഷെ നമ്മുടെ ഒറ്റപ്പെടുത്തൽ അവരെ സ്ഥലകാല ബോധത്തിൽ കൊണ്ട് വന്നേക്കാം. നമ്മൾ ആദരിച്ചു സ്തുതിക്കുന്നത് ലൈംഗീക അരാജകത്വത്തെ ആണ്.

ദയവായി പ്രകടിപ്പിക്കു നിങ്ങളുടെ എതിർപ്പ് പ്രതിരോധിക്കൂ നിങ്ങളുടെ അവജ്ഞ കൊണ്ട് ഇഷ്ടമില്ലെങ്കിൽ തുറന്നു പറയു പണവും, പ്രശസ്തിയും ഒന്നും ഒരു തടസ്സം ആവാതെ.. നാളെ മൊറാലിറ്റിയെ കുറിച്ച് വാ തോരാതെ പറയാതെ…..