ഉപഭോക്താക്കൾക്കായി 7.4 ദശലക്ഷം പേപ്പർ ബാഗുകൾ ഉപയോഗപ്പെടുത്തി ആസ്റ്റർ ഫാർമസി

ഒമാൻ : പ്ലാസ്റ്റിക് മലിനീകരണം കുറക്കുന്നതിനുള്ള യു എ ഇ ഗവൺമെന്റിന്റെ ശ്രമങ്ങളെ പിന്തുണച്ചുകൊണ്ട്, ജി സി സിയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയുമായ ആസ്റ്റർ ഫാർമസി കഴിഞ്ഞ അഞ്ച് വർഷമായി സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കളാൽ നിർമിച്ച ഇന്റീരിയർ സൗകര്യങ്ങൾ പ്രാവർത്തികമാക്കിവരുന്നു. ഉപഭോക്താക്കൾക്ക് നൽകുന്ന സേവനത്തിനൊപ്പം പ്രതിവർഷം 7.4 ദശലക്ഷം പേപ്പർ ബാഗുകളാണ് ഉപയോഗിച്ചുവരുന്നത്. 230 സ്റ്റോറുകളിലായി പ്രതിവർഷം 8.7 ദശലക്ഷം ആളുകളാണ് വിവിധ സേവനങ്ങൾക്കായി ആസ്റ്ററിന്റെ ഫാർമസികളിൽ എത്തുന്നത്.സുസ്ഥിരതയോടുള്ള പ്രതിബദ്ധത സ്ഥാപനത്തിന്റെ കോർപ്പറേറ്റ് നയത്തിൽ ആഴത്തിൽ ഉൾച്ചേർന്നതും, ഗ്രൂപ്പിന്റെ ഇ എസ് ജി നിലപാടുകളാൽ നയിക്കപ്പെടുന്നതുമാണെന്ന് ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.ഇ എസ് ജി ശ്രമങ്ങൾക്ക് അംഗീകാരം ലഭിച്ച ആസ്റ്റർ, ഇന്ത്യയിലെ ലിസ്റ്റഡ് ഹെൽത്ത് കെയർ കമ്പനികളിൽ ഏറ്റവും ഉയർന്ന ഇ എസ് ജി റാങ്കിംഗാണ് സ്വന്തമാക്കിയത്. ക്രീസിൽ ശക്തമായ റേറ്റിംഗാണ് സ്ഥാപനത്തിന് നൽകിയിട്ടുള്ളത്. പുനരുപയോഗിക്കാവുന്ന വസ്തുക്കളുടെ കാര്യക്ഷമമായ പുനരുപയോഗം പ്രാപ്തമാക്കിക്കൊണ്ട് ഉറവിടത്തിൽ തന്നെ മാലിന്യ വേർതിരിവിന് ആസ്റ്റർ മുൻഗണന നൽകുന്നു. അദ്ദേഹം വ്യക്തമാക്കി. ശുചിത്വമുളളതും കൂടുതൽ സുസ്ഥിരവുമായ ഭാവിയെ പ്രാവർത്തികമാക്കിക്കൊണ്ടുള്ള ആരോഗ്യപരിപാലന മികവ് തുടരുമ്പോഴും സുസ്ഥിരതക്കും പാരിസ്ഥിതിക ഉത്തരവാദിത്തത്തിനും വേണ്ടിയുള്ള അചഞ്ചലമായ പ്രതിബദ്ധതയും ആസ്റ്റർ ഡി എം ഹെൽത്ത് കെയർ പിന്തുടരുന്നു. അദ്ദേഹം പറഞ്ഞു.