സുൽത്താന് ഊഷ്മള സ്വീകരണംനൽകി മുസന്ദം ഗവർ​ണറേറ്റ്

ഒമാൻ : മുസന്ദം ഗവർണറേറ്റിൽ എത്തിയ സുൽത്താന് ഊഷ്മള സ്വീകരണംനൽകി. വിവിധ സാമ്പത്തിക, വികസനകാര്യങ്ങൾ നേരിട്ടിയാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്​ മുസന്ദം ഗവർ​ണറേറ്റിലെത്തിയത്. റോയൽ മീറ്റ് ദി പീപ്പിൾ ടൂറിന്‍റെ ഭാഗമായി ഗവർണറേറ്റിൽ എത്തിയ സുൽത്താന്​ ഊഷ്​മള വരവേൽപ്പാണ്​ ലഭിച്ചത്​. ഖസബ് തുറമുഖത്ത് ഒമാന്‍റെ പതാകയും സുൽത്താന്റെ ചിത്രങ്ങളുമായി കപ്പലുകളുടെയും ബോട്ടുകളുടെയും അകമ്പടിയോടെയാണ് വരവേറ്റത്. ഊഷ്മളമായ സ്വീകരണത്തിന് സുൽത്താൻ നന്ദി പറയുകയും ചെയ്തു. വിവിധ സാമൂഹിക, സാമ്പത്തിക സംഭവവികാസങ്ങൾ പരിശോധിക്കുന്നതിന്‍റെ ഭാഗമായി ശൈഖുകൾ, മുതിർന്നവർ, ഒമാൻ കൗൺസിൽ അംഗങ്ങൾ, മുനിസിപ്പൽ അംഗങ്ങൾ എന്നിവരുമായി കൂടിക്കാഴ്ചയും നടത്തി.