ഒമാന്‍ : മസ്കത്ത് ജി സി സിയിലെ പ്രമുഖ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍ ഒമാന്‍, ‘ട്രീറ്റ് ഇന്‍ ഒമാന്‍’ എന്ന ഉദ്യമത്തിലൂടെ ഒമാനിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങുന്നു. ലോകോത്തര ആരോഗ്യ സേവനങ്ങള്‍ സുല്‍ത്താനേറ്റില്‍ ഇപ്പോള്‍ ലഭ്യമാണെന്ന് പ്രദേശവാസികളെ ബോധവത്കരിക്കുന്നതിനൊപ്പം, നൂതന മെഡിക്കല്‍ പരിചരണത്തിനായി താമസക്കാര്‍ വിദേശത്തേക്ക് പോകേണ്ടതിന്റെ ആവശ്യകത ഇല്ലെന്ന് ബോധ്യപ്പെടുത്തുക എന്നതുമാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.25,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന 175 കിടക്കകളുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ടെര്‍ഷ്യറി കെയര്‍ ഹോസ്പിറ്റല്‍, ഹെല്‍ത്ത് കെയര്‍ ഇന്നൊവേഷനിലെ മികവിന്റെ തെളിവാണ്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന ഈ ഹോസ്പിറ്റല്‍, അഡ്വാന്‍സ്ഡ് കാര്‍ഡിയാക് കെയറിനായുള്ള കാത്ത്ലാബ്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി സെന്റര്‍, സ്പോര്‍ട്സ് മെഡിസിന് ആന്‍ഡ് ഓര്‍ത്തോപീഡിക് സെന്റര്‍, അഡ്വാന്‍സ്ഡ് യൂറോളജി സെന്ററിലെ ഒമാനിലെ ആദ്യത്തെ തുലിയം ലേസര്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രത്യേക കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിചരണ കേന്ദ്രത്തിലൂടെ, ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭധാരണം, എക്ടോപിക് ഡെലിവറി, ഹിസ്റ്റെരെക്ടമി, ലാപ് നടപടിക്രമങ്ങള്‍, ഗര്‍ഭാശയ ഫൈബ്രോയിഡ് എംബോളൈസേഷന്, എന്‍ഡോമെട്രിയല്‍ അബ്ലേഷന്‍, നര്‍ച്ചര്‍ പ്രോഗ്രാം എന്നിവ ഉള്‍പ്പെടെ സമഗ്രമായ ഗൈനക്കോളജി സേവനങ്ങള്‍ പ്രദാനം ചെയ്യുന്നു.
ആസ്റ്ററിന്റെ ‘ട്രീറ്റ് ഇന്‍ ഒമാന്‍’ ഉദ്യമം ലോകോത്തര മെഡിക്കല്‍ പരിചരണം രാജ്യത്തെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള പ്രതിജ്ഞാബദ്ധത ഉയര്‍ത്തിക്കാട്ടുന്നതാണെന്നും ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ജി സി സി മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി ഇ ഒയുമായ അലീഷ മൂപ്പന് പറഞ്ഞു. ഒമാനിലെ ക്ലിനിക്കല്‍ ഡെലിവറി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ജിക്കല്‍ റോബോട്ടും കൂടുതല്‍ നൂതന ലാപ്രോസ്കോപ്പിക് സൊല്യൂഷനുകളും അവതരിപ്പിക്കുന്നതിലൂടെ ആരോഗ്യ സംരക്ഷണത്തില്‍ നൂതനത്വം കൊണ്ടുവരാനും ഞങ്ങള്‍ ആഗ്രഹിക്കുന്നതായും അലീഷ മൂപ്പന് വ്യക്തമാക്കി.
ആരോഗ്യ സംരക്ഷണത്തിനപ്പുറമുള്ള സന്ദേശം നല്‍കുന്നതാണ് ആസ്റ്ററിന്റെ ‘ട്രീറ്റ് ഇന്‍ ഒമാന്‍’ ഉദ്യമമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് & ക്ലിനിക്സ് യു എ ഇ, ഒമാന്‍, ബഹ്റൈന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു. കേവലം രോഗങ്ങളെ ചികിത്സിക്കുന്നതിനപ്പുറം രോഗിയെ കേന്ദ്രീകരിച്ചുള്ള പരിചരണം നല്കാന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി. സുല്‍ത്താനേറ്റില്‍ 15 വര്‍ഷത്തെ സാന്നിധ്യമുള്ളതിനാല്‍, മേഖലയിലെ ഏറ്റവും വലുതും അത്യാധുനികവുമായ സര്‍ജിക്കല്‍ വൈദഗ്ധ്യം അവതരിപ്പിച്ചുകൊണ്ട് ആരോഗ്യ സംരക്ഷണ രംഗത്ത് പ്രതിബദ്ധതയുടെ ഉന്നതിയിലേക്ക് എത്താന്‍ ആശുപത്രിക്ക് സാധിച്ചുവെന്ന് ഒമാനിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്കുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശൈലേഷ് ഗുണ്ടു പറഞ്ഞു.