കൊച്ചി: മലയാളി വ്ലോഗർ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കിർ സുബാനോട് ഹാജാരാകാൻ നിർദ്ദേശിച്ച് പോലീസ്.സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയെ തുടർന്നാണ് നിർദ്ദേശം.പരാതിക്കാരി സൗദി എംബസിക്കും മുബൈയിലെ കോൺസുലേറ്റിനും പരാതി നൽകിയിട്ടുണ്ട്.സംഭവ ദിവസത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പരാതിക്കാരിയുടെയും വ്ലോഗറുടേയും സിഡിആർ രേഖകൾ ശേഖരിക്കുകയും ചെയ്യും.
ഇവരെ കൊച്ചിയിലേക്ക് ക്ഷണിച്ചത് ഷക്കീർ സുബാനെന്ന് യുവതി മൊഴികൊടുത്തിട്ടുണ്ട്. രാവിലെ ഒരു മണിക്കും നാലു മണിക്കും ഇടയിൽ പ്രതിശ്രുത വരൻ പുറത്ത് പോയപ്പോൾ ശാരീരികമായി ഇയാൾ ആക്രമിച്ചു. ഷക്കീർ സുബാനെതിരെ ലൈംഗീകാതിക്രമം, മർദനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി എഫ്ഐആർ സമർപ്പിച്ചു.എന്നാൽ പരാതി വ്യാജമാണെന്നാണ് ഷക്കീർ പറയുന്നത്. പണമാണ് അവരുടെ ആവശ്യമെന്നുമാണ് ഷക്കീർ പറയുന്നത്.