ഒമാൻ എയർ കോക്പിറ്റിൽ കുഞ്ഞു പോരാളി പാബ്ലോ

By: ralish MR

ഒമാൻ : ഫ്രാൻസിലെ പാരീസിൽ ചാൾസ് ഡി ഗല്ലെ എയർപോർട്ട് വീമാനത്താവളത്തിലെ ഒമാൻ എയർ കോക്പിറ്റിൽ സവിശേഷമായ ഒരു വ്യോമയാന പ്രേമിയെ സ്വാഗതം ചെയ്യാനുള്ള അവസരം ലഭിച്ചതായി ഒമാൻ എയർ ചൂണ്ടി കാണിച്ചിരുന്നു … ക്യാൻസറിനെതിരെ ധൈര്യത്തോടെ പോരാടുന്ന പാബ്ലോ എന്ന കൊച്ചു കുട്ടിക്കാണ് ഫ്രാൻസിലെ ചാൾസ് ഡി ഗല്ലെ വീമാനത്താവളത്തിന്റെ അനുമതിയോടെ ഒമാൻ എയർ അധികൃതർ കോക്പിറ്റിൽ കയറാൻ അവസരം നൽകിയത് .. കൂടാതെ ” കുഞ്ഞു പോരാളി പാബ്ലോ” ഞങ്ങളുടെ എല്ലാ ജീവനക്കാരുടെയും ഹൃദയം കീഴടക്കിയതായും.. കൂടാതെ ഈ അത്ഭുതകരമായ നിമിഷം ഞങ്ങളുമായി പങ്കിട്ടതിന് അവന്റെ മാതാപിതാക്കൾക്ക് നന്ദി അറിയിക്കുന്നതായും ഒമാൻ എയർ അധഃതീകൃതർ ട്വീറ്റ് ചെയ്തു.