മനാമ: ബഹ്റൈനിൽ കഴിയുന്ന പ്രവാസി ഇന്ത്യക്കാരുടെ വിവിധ തൊഴിൽ, കോൺസുലാർ പരാതികളിൽ പരിഹാരം കാണുന്നതിനും അംബാസിഡറെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കുന്നതിനും ഇന്ത്യൻ എംബസി എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഫെബ്രുവരി രണ്ടിന് രാവിലെ 9.30 മുതൽ 11.30 വരെ എംബസിയിൽ നടക്കും . അംബാസഡർ വിനോദ് കെ. ജേക്കബിനു പുറമെ കോൺസുലാർ ടീമും അഭിഭാഷക പാനലും പങ്കെടുക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് അപ്പോയിൻമെന്റ് ഇല്ലാതെ നേരിട്ടെത്താം.വേഗത്തിൽ പരിഹാരം നേടേണ്ട പരാതികളും നേരിടുന്ന പ്രശ്നവും wel2.bahrain@mea.gov.in എന്ന ഇ മെയിൽ വിലാസത്തിൽ ഈ മാസം 31 നു മുമ്പ് അയക്കാമെന്നും എംബസി അധികൃതർ വ്യക്തമാക്കി.