ഒമാനിൽ ലുലു ‘ഇന്ത്യ ഉത്സവി’ന് തുടക്കമായി.

ഒമാൻ : ഇന്ത്യയുടെ വൈവിധ്യപൂർണമായ സംസ്‌കാരവും പാരമ്പര്യവും രുചികളും പരിചയപ്പെടുത്തുന്നതിനായി ഒമാൻ ലുലുവിൽ ‘ഇന്ത്യ ഉത്സവി’ന് തുടക്കമായി. ഫെബ്രുവരി 5 വരെ ഒമാനിലെ തെരഞ്ഞെടുത്ത ലുലു ഔട്ട്‌ലെറ്റുകളിലാണ് ഫെസ്റ്റിവൽ നടക്കുക.ബൗഷറിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ‘ഇന്ത്യ ഉത്സവ്’ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സംസ്കാരം, പാചകരീതികൾ, ജീവിതശൈലി, ഫാഷൻ, ഭക്ഷണപാനീയങ്ങൾ തുടങ്ങിയവ അടുത്തറിയാനുള്ള മികച്ച അവസരമായി ‘ഇന്ത്യ ഉത്സവ്’ മാറും. ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ലുലു ഹൈപ്പർ മാർക്കറ്റ് നടപ്പാക്കിയ ‘ഇന്ത്യ ഉത്സവ്’ ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് പറഞ്ഞു.ഉപഭോക്താക്കൾക്ക് മികച്ച അനുഭവവും ആനന്ദവും പകരുന്നതായിരിക്കും ഫെസ്റ്റിവൽ.