മനാമ : ആറാമത് ബഹ്റൈൻ ഇന്റർനാഷണൽ എയർ ഷോ 2022 നവംബറിൽ നടക്കും . ബി ഐ എ എസ് സുപ്രീം ഓർഗനൈസിങ് കമ്മിറ്റി ചെയർമാനും കിംഗ് ഹമദിന്റെ പ്രതിനിധിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ ആണ് ഇക്കാര്യം അറിയിച്ചത് . മുൻവർഷങ്ങളിൽ നടന്ന എയർ ഷോകളിൽ പ്രമുഖ ലോക സിവിൽ സൈനിക വ്യോമയാന കമ്പനികളുടെ ആകർഷിക്കുന്നത് ബിഐഎസ് വിജയിച്ചതായും 2002 നവംബർ 9 മുതൽ 19 വരെ സക്കീർ വ്യോമതാവളത്തിൽ ഹമദ് രാജാവിന്റെ നേതൃത്വത്തിൽ നടക്കും . ആഗോള ഉൽപ്പാദനത്തിന് 8% പ്രതിനിധീകരിക്കുന്ന ഈ മേഖലയിൽ കൂടുതൽ നിക്ഷേപത്തിനും എയർഷോ വഴിതെളിക്കും. പങ്കെടുക്കുന്ന കമ്പനികളുടെ സാന്നിധ്യം മൂല്യവർധിത തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും എന്ന് അധികൃതർ അറിയിച്ചു. നിരവധി പേർക്ക് തൊഴിൽ സാധ്യത നൽകുന്നതിലുപരി രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന ഒരു പ്രധാന ഘടകം ആയിട്ടാണ് എയർ ഷോയെ കണക്കാക്കുന്നത്.