ബഹ്‌റൈൻ കേരളീയ സമാജം ഭരണസമിതി സ്ഥാനാരോഹണം

ബഹ്‌റൈൻ കേരളീയ സമാജം 2026-2028 വർഷത്തെ ഭരണസമിതിയുടെ ഔദ്യോഗിക സ്തനാരോഹണം (ഇൻഡക്ഷൻ സെറിമണി) ജൂൺ 27 വെള്ളിയാഴ്ച വൈകിട്ട് സമാജം ഡി ജെ ഹാളിൽ നടക്കുന്നതായി പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള അറിയിച്ചു. ചടങ്ങിൽ ബഹ്‌റിനിലെ ഇന്ത്യൻ അംബാസിഡർ H E  വിനോദ് കെ ജേക്കബ് മുഖ്യ അഥിതി ആയിരിക്കും. കലാപരിപാടികളും പ്രസിദ്ധ ഗായകൻ ശ്രീ പന്തളം ബാലൻ നയിക്കുന്ന മ്യൂസിക്കൽ നെറ്റും ഇതിനോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കേരളീയ സമാജം വനിതാ വേദിയുടെ പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും ഉണ്ടായിരിക്കും. എല്ലാവരെയും ചടങ്ങിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അറിയിച്ചു.