ബഹറിനിൽ വേനൽ കടുത്തു : ഉച്ചവിശ്രമം ഇന്നുമുതൽ നിലവിൽ വന്നു

photo for illustration purposes only

മനാമ: ബഹറിനിൽ വേനൽ കടുത്തതിനാൽ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.ആഗസ്ത് 31വരെ ആണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.വേനൽ കനത്തതോടെ കടുത്ത ചൂടാണ്​ പകൽ സമയങ്ങളിൽ അനുഭവപ്പെടുന്നത്​. ഇതുമൂലം, നിർമാണ മേഖലയിലും മറ്റുമുള്ള തൊഴിലാളികൾ ദുരിതത്തിലാണ്​. ഈ സാഹചര്യത്തിലാണ് പതിവ് പോലെ ഉച്ച വിശ്രമ നിയമം നടപ്പിലാക്കുന്നത്,ഉച്ച 12മുതല്‍ വൈകീട്ട് നാലുമണി വരെ ജുലൈ, ആഗസ്​റ്റ്​ മാസങ്ങളില്‍ തുറസ്സായ സ്ഥലങ്ങളിലെ ജോലി നിരോധിക്കുന്നതാണ്​ ഇൗ നിയമം, നിയമം പാലിക്കപ്പെടുന്നുണ്ടെന്ന്​ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ജൂലൈ, ആഗസ്​റ്റ്​ മാസങ്ങളില്‍ ഉച്ച വിശ്രമ നിയമം കർശനമായി നടപ്പാക്കണമെന്ന് വിവിധ കമ്പനികളോട് തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്​.ഉന്നതമായ മനുഷ്യാവകാശ നിലപാടുകളാണ് ബഹ്‌റൈന്‍ സ്വീകരിക്കുന്നതെന്നും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സവിശേഷ ശ്രദ്ധ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്​ഞാബദ്ധമാണ്. ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കു​േമ്പാൾ തന്നെ, തൊഴിലാളികളുടെ ക്ഷേമത്തിന്​ പ്രാധാന്യം നൽകേണ്ടതുണ്ട്​. വേനലിലുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് തൊഴിലാളികളില്‍ അവബോധം സൃഷ്​ടിക്കാൻ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും കമ്പനി അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു. വേനലില്‍ സൂര്യാതപം, നിര്‍ജലീകരണം എന്നിവക്ക് സാധ്യതയുണ്ട്​. അതിനാല്‍ തൊഴിലാളികളോട്​ മതിയായ അളവിൽ വെള്ളം കുടിക്കാന്‍ നിര്‍ദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു.