ഖത്തറില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില ജൂലൈയില്‍ അനുഭവപ്പെടും.

ദോഹ: ഖത്തര്‍ ഈമാസം കടുത്ത ചൂട് കൊണ്ട് ബുദ്ധിമുട്ടുമെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. ഖത്തര്‍ കാലാവസ്ഥ വിഭാഗം പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഖത്തറിലെ ഏറ്റവും ഉയര്‍ന്ന ഈ വര്‍ഷത്തെ ശരാശരി താപനി ജൂലൈയില്‍ ആയിരിക്കും. ഇന്ന് മുതല്‍ ഖത്തറില്‍ താപനില ഉയരുമെന്നും കാലാവസ്ഥ വിഭാഗം വ്യക്തമാക്കുന്നു. ഇന്ന് പൊതുവെ ചൂട് കൂടുതലായിരുന്നു, ഇന്ത്യയില്‍ നിന്നുള്ള കാറ്റ് ശക്തമായി വീശുന്നത് അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ദ്ധിക്കാനിടയാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ജൂലൈയുടെ ആദ്യ ആഴ്ചകളില്‍ അല്‍ബവാരിഹ് കാറ്റുകള്‍ വീശാനിടയുള്ളതിനാല്‍ താപനില കൂടുതല്‍ ഉയരും.സാധാരണയായി എല്ലാ വര്‍ഷവും സെപ്തംബര്‍ ആദ്യ ആഴ്ചവരെ ഖത്തറില്‍ കടുത്ത് ചൂടാണ് അനുഭവപ്പെടാറുള്ളത്. താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ അനുഭവപ്പെടുമെന്നും കാലാവസ്ഥ വിഭാഗം വ്യക്തമാക്കുന്നു.