മനാമ: ബഹറിനിൽ വേനൽ കടുത്തതിനാൽ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.ആഗസ്ത് 31വരെ ആണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.വേനൽ കനത്തതോടെ കടുത്ത ചൂടാണ് പകൽ സമയങ്ങളിൽ അനുഭവപ്പെടുന്നത്. ഇതുമൂലം, നിർമാണ മേഖലയിലും മറ്റുമുള്ള തൊഴിലാളികൾ ദുരിതത്തിലാണ്. ഈ സാഹചര്യത്തിലാണ് പതിവ് പോലെ ഉച്ച വിശ്രമ നിയമം നടപ്പിലാക്കുന്നത്,ഉച്ച 12മുതല്‍ വൈകീട്ട് നാലുമണി വരെ ജുലൈ, ആഗസ്റ്റ് മാസങ്ങളില്‍ തുറസ്സായ സ്ഥലങ്ങളിലെ ജോലി നിരോധിക്കുന്നതാണ് ഇൗ നിയമം, നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാവശ്യമായ നടപടികള്‍ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഉച്ച വിശ്രമ നിയമം കർശനമായി നടപ്പാക്കണമെന്ന് വിവിധ കമ്പനികളോട് തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഉന്നതമായ മനുഷ്യാവകാശ നിലപാടുകളാണ് ബഹ്റൈന്‍ സ്വീകരിക്കുന്നതെന്നും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സവിശേഷ ശ്രദ്ധ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. ഉല്പാദനക്ഷമത വര്‍ധിപ്പിക്കുേമ്പാൾ തന്നെ, തൊഴിലാളികളുടെ ക്ഷേമത്തിന് പ്രാധാന്യം നൽകേണ്ടതുണ്ട്. വേനലിലുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് തൊഴിലാളികളില്‍ അവബോധം സൃഷ്ടിക്കാൻ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും കമ്പനി അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു. വേനലില്‍ സൂര്യാതപം, നിര്‍ജലീകരണം എന്നിവക്ക് സാധ്യതയുണ്ട്. അതിനാല്‍ തൊഴിലാളികളോട് മതിയായ അളവിൽ വെള്ളം കുടിക്കാന്‍ നിര്‍ദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു.