മനാമ: ബഹ്റൈന്‍ ദേശീയദിന സുവര്‍ണ ജൂബിലി ആഘോഷ ഭാഗമായി ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറം (ബികെഎസ്എഫ്) ഈ മാസം 16ന് ദേശീയ ദിനത്തില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.
വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ ഉച്ചക്ക് 12 വരെ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ നടക്കുന്ന ക്യാമ്പിലേക്ക് രജിസ്ട്രേഷന് പുരോഗമിക്കുന്നതായി ബികെഎസ്എഫ് ഭാരവാഹികള്‍ അറിയിച്ചു. മെഡിക്കല്‍ ക്യാമ്പില്‍ ബ്ലഡ് ഷുഗര്‍, ടോട്ടല്‍ കൊളസ്ട്രോള്‍, ക്രിയാറ്റിനിന്‍, യൂറിക് ആസിഡ്, എസ്ജിപിടി എന്നീ പരിശോധനകള്‍ സൗജന്യമാണ്. ഇതോടൊപ്പം ബിപി, ബിഎംഐ പരിശോധകളും ഉണ്ട്. ക്യാമ്പില്‍ ഡോക്ടറുടെ സേവനം ലഭ്യമായിരിക്കും.
രക്ത പരിശോധന ഫലത്തിന്റെയടിസ്ഥാനത്തില്‍ ആവശ്യക്കാര്‍ക്ക് സൗജന്യ ഡോക്ടര്‍ കണ്സള്ട്ടേഷന് സൗകര്യമുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
രജിസ്ട്രേഷന് 33614955, 33023120, 33175531, 39614255 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
എല്ലാ പ്രവാസികളും മെഡിക്കല്‍ ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. പ്രവാസികളില്‍ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ മുന്‍കൂട്ടി അറിയാനും കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ക്യാമ്പ് പ്രയോജനം ചെയ്യുമെന്നും അറിയിച്ചു.