ബഹ്റൈൻ പ്രതിഭ സാന്ത്വന മരണാനന്തര ഫണ്ട് അജിതകുമാരിയുടെ കുടുംബത്തിന് കൈമാറി

മനാമ: ബഹ്റൈൻ പ്രതിഭ ഹിദ്ദ് യൂണിറ്റ് അംഗമായിരിക്കെ മരണപ്പെട്ട കൊല്ലം ജില്ലയിലെ പട്ടാഴിയിൽ അജിതകുമാരിയുടെ കുടുംബത്തിന് പ്രതിഭ സാന്ത്വനം ഫണ്ടിൽ നിന്നുള്ള മരണാനന്തര സഹായം 2 ലക്ഷം രൂപ സി പി ഐ (എം) പത്തനാപുരം ഏരിയ കമ്മിറ്റി അംഗം എസ്സ് സജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പട്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും സി പി ഐ (എം) ലോക്കൽ കമ്മിറ്റി അംഗവുമായ അശോകൻ അവകാശികൾക്ക് കൈമാറി. നിരവധി വർഷം ബഹ്റൈൻ പ്രവാസിയായ അജിതകുമാരി തൻ്റെ കുടുംബത്തിലെ സഹോദരിമാർക്ക് താങ്ങും തണലുമായി ജീവിച്ച് വരികയെയാണ് അവരെയൊക്കെ അനാഥയാക്കി കൊണ്ട് പെട്ടെന്ന് രോഗത്തിന് കീഴടങ്ങിയത്. പ്രവാസകാലത്ത് നിരവധി മനുഷ്യരുടെ സങ്കടങ്ങളിൽ മരണപ്പെട്ട അജിതകുമാരി ഒരു കൂട്ടായിരുന്നു.

പ്രസ്തുത ചടങ്ങിൽ പട്ടാഴി ലോക്കൽ കമ്മിറ്റി സെക്രട്ടറി അനീഷ് ,ലോക്കൽ കമ്മിറ്റിയംഗം പട്ടാഴി ചന്ദ്രശേഖരൻ,പട്ടാഴി ബ്രാഞ്ച് സെക്രട്ടറി ഹർഷൻ ചന്ദ്രസേനൻ,
ലോക കേരളസഭ അംഗവും കേരള പ്രവാസി സംഘം അടൂർ ഏരിയ സെക്രട്ടറിയാമായ എസ്.പ്രദീപ് കുമാർ,കേരള പ്രവാസി സംഘം പട്ടാഴി മേഖല പ്രസിഡൻ്റ പി ഗിരീശൻ, മേഖലെ സെക്രട്ടറി ജി.ബാബു കുമാർ, ഹരീഷ് കേരള പ്രവാസി സംഘം, കൊല്ലം ജില്ലാ പഞ്ചായത്ത് അംഗംവും ഡി വൈ എഫ് ഐ പത്തനാപുരം ഏരിയ സെക്രട്ടറിയുമായ അനന്തു,കേരള പ്രവാസി സംഘം പത്തനംതിട്ട ജില്ല ട്രഷറർ അഡ്വ. റ്റി.കെ. സുരേഷ് പരുമല,
ബഹറിൻ പ്രതിഭ കേന്ദ്ര കമ്മിറ്റി മുൻ അംഗം ഗോപാലകൃഷ്ണ ആചാരി എന്നിവർ പങ്കെടുത്തു. പ്രതിഭ സാന്ത്വന കൈമാറ്റ യോഗത്തിൽ കേന്ദ്ര കമ്മിറ്റി മുൻ അംഗം. ജോൺ പരുമല സ്വാഗതവും പ്രതിഭ രക്ഷാധികാരി സമിതി മുൻ അംഗം ഡി . കൃഷ്ണൻ കുട്ടി നന്ദിയും പറഞ്ഞു.