ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ് ചെ​യ്യാ​ത്ത പു​ക​യി​ല മൊ​ളാ​സ​സ് ഇറക്കുമതി ചെയ്യാനും വിൽക്കാനും അനുവാദം റദ്ദാക്കി ബഹ്‌റൈൻ

മ​നാ​മ: ഡി​ജി​റ്റ​ൽ സ്റ്റാ​മ്പ് ചെ​യ്യാ​തെ ഇ​നി പു​ക​യി​ല ‘മൊ​ളാ​സ​സ്’ ഉ​ൽ​പ​ന്ന​ങ്ങ​ൾ (ഹു​ക്ക) രാ​ജ്യ​ത്ത് വി​ൽ​ക്കാ​നും ഇ​റ​ക്കു​മ​തി​ ചെ​യ്യാ​നും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് നാ​ഷ​ന​ൽ ബ്യൂ​റോ ഫോ​ർ റ​വ​ന്യൂ (എ​ൻ.​ബി.​ആ​ർ) അ​റി​യി​ച്ചു.ജൂ​ൺ 18 മു​ത​ൽ നിയമം പ്രാബല്യത്തിൽ വരും .18 മു​ത​ൽ പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ൽ ഈ ​ഉ​ൽ​പ​ന്ന​ങ്ങ​ൾ വ്യാ​പാ​രം ന​ട​ത്തു​ക​യോ വി​ത​ര​ണം ചെ​യ്യു​ക​യോ വി​ൽ​ക്കു​ക​യോ കൈ​വ​ശം​വെ​ക്കു​ക​യോ ചെ​യ്യു​ന്ന​തി​ന് ഉ​ൽ​പ​ന്ന പാ​ക്കേ​ജി​ങ്ങി​ന്റെ ഭാ​ഗ​മാ​യി സാ​ധു​ത​യു​ള്ള ഡി​ജി​റ്റ​ൽ സ്റ്റാ​മ്പു​ക​ൾ നൽകിയിരിക്കണം എന്ന് അധികൃതർ വ്യക്തമാക്കി.പ്രാ​ദേ​ശി​ക വി​പ​ണി​യി​ലെ എ​ല്ലാ ഇ​റ​ക്കു​മ​തി​ക്കാ​രും വ്യാ​പാ​രി​ക​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും നാ​ഷ​ന​ൽ ബ്യൂ​റോ ഫോ​ർ റ​വ​ന്യൂ അ​റി​യി​ച്ചു. ​നിയമം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​നു​മു​മ്പ് ഡി​ജി​റ്റ​ൽ സ്റ്റാ​മ്പു​ക​ളി​ല്ലാ​ത്ത പു​ക​യി​ല ‘മൊ​ളാ​സ​സ്’ ഉ​ൽ​പ​ന്ന​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ പി​ൻ​വ​ലി​ക്ക​ണം ഇ​വ ന​ശി​പ്പി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ ബ​ഹ്‌​റൈ​നി​ന്റെ പു​​റ​ത്ത് വി​ൽ​പ​ന​ക്കാ​യി മാ​റ്റു​ക​യോ ചെ​യ്യ​ണം.ബ​ന്ധ​പ്പെ​ട്ട വി​ത​ര​ണ ശൃം​ഖ​ല​യി​ലൂ​ടെ തി​രി​കെ ന​ൽ​കാ​നാ​ണ് വ്യാ​പാ​രി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.നിയമം ലംഘിച്ചാൽ കടുത്ത പിഴ നൽകേണ്ടി വരുമെന്നും കൂടാതെ ക്രി​മി​ന​ൽ കേ​സ് ഫ​യ​ൽ ചെ​യ്യു​ക​യും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.