ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുൽ അധികാരമേൽക്കും

ദോഹ:ഖത്തറിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസഡറായി വിപുൽ അധികാരമേൽക്കു എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അധികൃതർ അറിയിച്ചു.1998 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ വിപുൽ വിദേശകാര്യമന്ത്രാലയത്തിലെ ഗൾഫ് ഡിവിഷൻ ജോയിന്റ് സെക്രട്ടറിയായ സേവനമനുഷ്ഠിക്കുകയായിരുന്നു.വൈകാതെ തന്നെ അദ്ദേഹം ചുമതലയേൽക്കും.കാലാവധി പൂർത്തിയാക്കിയ മുൻ അംബാസഡർ ദീപക് മിത്തൽ കഴിഞ്ഞ മാർച്ച് അവസാനം നാട്ടിലേക്ക് മടങ്ങിയേനെ തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടിയിൽ ചുമതലയേൽക്കുകയും ചെയ്തിരുന്നു