ബഹ്‌റൈനിലെ ഏറ്റവും വലിയ റൂഫ്‌ടോപ്പ് സൗരോർജ്ജ പദ്ധതി;ഇ.​ഡ​ബ്ല്യു.​എ യും ബഹ്‌റൈൻ സ്റ്റീലും ധാരണാപത്രത്തിൽ ഒപ്പുവച്ചു

മനാമ :നൂറ് മെഗാവാട്ട് ശേഷിയുള്ള ബഹ്‌റൈനിലെ ഏറ്റവും വലിയ റൂഫ്‌ടോപ്പ് സൗരോർജ്ജ പദ്ധതിക്കായി ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും (ഇഡബ്ല്യുഎ) ബഹ്‌റൈൻ സ്റ്റീലും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഇ.​ഡ​ബ്ല്യു.​എ യുടെ പ്രസിഡന്റ് കമാൽ ബിൻ അഹമ്മദ് മുഹമ്മദ്, ബഹ്‌റൈൻ സ്റ്റീലിന്റെ സംരംഭത്തെയും നിക്ഷേപത്തെയും അഭിനന്ദിക്കുകയും ബഹ്‌റൈന്റെ ഊർജ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനുള്ള ലക്ഷ്യം കൈവരിക്കുന്നതിന് വഴിയൊരുക്കുന്നതിൽ ഈ പദ്ധതിയുടെ പ്രാധാന്യം എടുത്തു പറയുകയും ചെയ്‌തു.കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളുമായി പൊരുത്തപ്പെടുന്നതിലും ബഹ്‌റൈനിലെ പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കുന്നതിലും ഈ ധാരണാപത്രം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.ഈ പദ്ധതിയും മറ്റ് സൗരോർജ്ജ സംരംഭങ്ങളും ബഹ്‌റൈനിലെ ഊർജ്ജ സംക്രമണ പദ്ധതിയുടെ നാഴികക്കല്ലുകളിൽ ഒന്നാണെന്നും 2025-ഓടെ രാജ്യത്തിന്റെ വൈദ്യുതി ഉൽപ്പാദനത്തിന്റെ 5% പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കാനുള്ള സർക്കാരിന്റെ ലക്ഷ്യം നിറവേറ്റാൻ കഴിയുമെന്നും, 2035-ഓടെ ഇത് 20% ആയി ഉയരുമെന്നും പ്രസിഡന്റ് വ്യക്തമാക്കി .
ഇ.​ഡ​ബ്ല്യു.​എ യുടെ വിതരണ ശൃംഖലയിലെ ഏഴ് കണക്ഷൻ പോയിന്റുകളിലൂടെ ബഹ്‌റൈൻ സ്റ്റീലിന്റെ സൗരോർജ്ജ പദ്ധതി വിതരണം ചെയ്യും. ഇത്ഇ.​ഡ​ബ്ല്യു.​എയുടെ നെറ്റ് മീറ്ററിംഗിനെ ആശ്രയിക്കും, പുനരുപയോഗ ഊർജത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാനും അധിക വൈദ്യുതി ദേശീയ ഗ്രിഡിലേക്ക് നൽകാനും ഉപഭോക്താക്കളെ അനുവദിക്കുന്ന നയമാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി ഉൽപ്പാദനവും ഉപഭോഗവും കൃത്യമായി അളക്കാൻ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കും. ബഹ്‌റൈൻ സ്റ്റീലിന്റെ അതിരുകളിലും പ്രതലങ്ങളിലും സോളാർ പാനലുകൾ സ്ഥാപിക്കുകയും ചെയ്യും. അവിടെ സോളാർ ഫോട്ടോവോൾട്ടെയ്‌ക് എനർജി സിസ്റ്റത്തിന്റെ മൊത്തം ശേഷി 100 മെഗാവാട്ട് ശേഷിയിലെത്തുമെന്നാണ് പ്രതീക്ഷ ഇത് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് ഘട്ടമായിട്ടായിരിക്കും സ്ഥാപിക്കുക.“ബഹ്‌റൈനിലെ വ്യാവസായിക, ബിസിനസ് മേഖലകളുടെ വികസനത്തിന് സംഭാവന നൽകാനും പ്രാദേശികമായും അന്തർദേശീയമായും വിവിധ മേഖലകളിൽ മാതൃകയായി നയിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു എന്നും സുസ്ഥിരമായ സംരംഭങ്ങളിലൂടെ കാർബൺ ബ​ഹി​ർ​ഗ​മ​നം കുറയ്ക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ പിന്തുണയ്ക്കുന്നതിന് ഞങ്ങളുടെ വിഭവങ്ങൾ വൈദഗ്ധ്യമായി ഉപയോഗിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു എന്ന് ബഹ്‌റൈൻ സ്റ്റീൽ ചെയർമാൻ മെഷാരി അൽ ജുദൈമി പറഞ്ഞു

പദ്ധതിയിൽ നിന്ന് പ്രതിവർഷം ഏകദേശം 167,000 മെഗാവാട്ട് മണിക്കൂർ സൗരോർജ്ജം ഉത്പാദിപ്പിക്കപ്പെടും ഇത് ബഹ്‌റൈൻ സ്റ്റീലിന്റെ ഉപഭോഗത്തിന്റെ 41% ആണ് ഇത് വർഷം തോറും കാർബൺ ബ​ഹി​ർ​ഗ​മ​നംകുറയ്ക്കുന്നതിനും 2060-ഓടെ കാർബൺ ബ​ഹി​ർ​ഗ​മ​നം മൊത്തം പൂജ്യം കൈവരിക്കുന്നതിനും സഹായിക്കും.