വിലക്ക് ലംഘിച്ച് മുടി വെട്ടി; ഇന്ത്യക്കാരൻ അറസ്റ്റിൽ

റിയാദ് : വിലക്ക് ലംഘിച്ച് ജോലി ചെയ്ത ഇന്ത്യൻ ബാർബറെയും സേവനം സ്വീകരിച്ച സൗദി പൗരനെയും അല്‍ഖസീം പൊലീസ് അറസ്റ്റ് ചെയ്തു. ബാർബറെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് മുടിവെട്ടിച്ച സൗദി പൗരന്‍ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. തുടർന്നാണു പൊലീസ് ഇവരെ പിടികൂടിയത്. കോവിഡ് ജാഗ്രതയുടെ ഭാഗമായി സൗദിയിൽ ബാർബർഷോപ്പുകൾ അടച്ചിരുന്നു.