ബഹ്റൈൻ : കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിലേയ്ക്ക് ബഹ്റൈൻ ഫിനാൻസ് കമ്പനി മുപ്പത്തിയഞ്ചു ലക്ഷം രൂപയുടെ സഹായം കൈമാറി .ബി .എഫ് .സി ജനറൽ മാനേജർ പാൻസിലി വർക്കി തിരുവനന്തപുരത്തു നേരിട്ടെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് ഈ തുക കൈമാറിയത് .മലയാളികൾ ബി .എഫ് .സിയുടെ വളർച്ചയിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ ഈ ദുരന്തത്തിൽ ഒപ്പമുണ്ട് എന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു .ചടങ്ങിൽ മന്ത്രി ഇ .പി ജയരാജനും മറ്റു ജീവനക്കാരും സംബന്ധിച്ചു .