ഭാരത് സേവക് സമാജ് പുരസ്‌കാരം ഗീത വേണുഗോപലിന്

ദുബായ് : നാഷണൽ ഡെവലപ്പ്മെന്റ് ഏജൻസിയുടെ കീഴിൽ ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് സേവക് സമജിന്റെ ഈ വർഷത്തെ മികച്ച സാമൂഹിക പ്രവർത്തകക്കുള്ള ദേശീയ പുരസ്‌കാരത്തിന് ശ്രീമതി ഗീതാ വേണുഗോപാൽ അർഹയായി.ബഹറിൻ, കുവൈറ്റ്‌, സൗദി, ദുബായ്, മസ്കറ്റ്, ഖത്തർ എന്നി നാടുകളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന,സ്ത്രീകൾ, പുരുഷന്മാർ,സെക്സ് റാക്കറ്റിൽ പ്പെട്ടുപോയവർ , അസുഖം കൊണ്ട് വലയുന്നവർ, വിസ തട്ടിപ്പിൽപ്പെട്ട് കാണാതായവർ,തുടങ്ങിയവരെ കണ്ടെത്തുന്നതിനും, മരണപ്പെട്ടവരുടെ ബോഡി നാട്ടിൽ എത്തിക്കുന്നതിനും തുടങ്ങി ഒട്ടനവധി ജീവകാരുണ്യപ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് ഈ അവർഡിന് അർഹായയത്.