ബഹ്‌റൈൻ സമാജത്തിൽ വീണ്ടും ശക്തി തെളിയിച്ചു യുണൈറ്റഡ് പാനൽ

ബഹ്‌റൈൻ :ബഹറിനിലെ മലയാളികളുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന കേരളീയ സമാജം തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടിക്കൊണ്ട് പി.വി രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള യണൈറ്റഡ് പാനൽ വീണ്ടും വിജയം കൈവരിച്ചു . ഒരു ഇടവേളയ്ക്ക് ശേഷം തുടർച്ചയായ രണ്ടാം തവണയാണ് ഈ പാനൽ ഭരണ സമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിച്ച പി.വി രാധാകൃഷ്ണപിള്ളയ്ക്ക് 892 വോട്ടും എതിർ സ്ഥാനാർത്ഥിആയ കെ. ജനാർദ്ദനന് 359 വോട്ടും നേടി ,1571 അംഗങ്ങളുള്ള കേരളീയ സമാജത്തിൽ 1266 പേരാണ് ഇന്നലെ വോട്ട് രേഖപ്പെടുത്തിയത് . കേരളീയ സമാജത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്ത തിരഞ്ഞെടുപ്പും കൂടിയാണിത്.

വൈസ് പ്രസിഡണ്ട് ആഷ്‌ലി ജോർജ് , ഇൻഡോർ ഗെയിം സെക്രട്ടറി നാവുഷാദ് എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു ,

പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള (892 )ജനറൽ സെക്രട്ടറി-എൻ.കെ വീരമണി (811,), അസി.സെക്രട്ടറി – മനോഹരൻ പാവറട്ടി (687), ട്രഷറർ -− ദേവദാസ് കുന്നത്ത് (868), എന്റർടെയിന്റ്മെന്റ് സെക്രട്ടറി – ശിവകുമാർ കൊല്ലറോത്ത് (1000), ലൈബ്രെറിയൻ – −വിനയചന്ദ്രൻ നായർ (942), മെന്പർഷിപ്പ് സെക്രട്ടറി – −ജഗദീഷ് ശിവൻ (942), സാഹിത്യവിഭാഗം സെക്രട്ടറി – കെ.സി ഫിലിപ്പ് (769), ഇന്റേണൽ ഓഡിറ്റർ – കൃഷ്ണകുമാർ (912).