ബി എം എഫ് കേളീരവം ആഘോഷമായി

മനാമ : ബഹ്‌റൈൻ മലയാളി ഫോറം ന്യൂ ഇയർ കൃസ്തുമസ് ആഘോഷം കേളീരവം എന്ന പേരിൽ പ്രേത്യേക പരുപാടി സംഘടിപ്പിച്ചു . ഇന്ത്യൻ സ്‌കൂൾ ജനറൽ സെക്രട്ടറി രാജപാണ്ട്യൻ മുഖ്യാതിഥി ആയിരുന്നു. ഡോ : പി വി ചെറിയാൻ ആശംസകൾ നേർന്നു. പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ദീപ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.പ്രോഗ്രാം കമ്മിറ്റി കൺവീനർ ജിജോമോൻ മാത്യു വിന്റെ നേതൃത്വത്തിൽ വിനോദ് ആറ്റിങ്ങൽ, ശ്രീജിത്ത് കണ്ണൂർ , സ്റ്റാൻലി തോമസ്, തോമസ് ഫിലിപ്പ്,എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ട്രഷറർ ബബ്‌ന സുനിൽ നന്ദി പറഞ്ഞു. ബി എം എഫ് കലാകാരന്മാർ അവതരിയിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു.