ലണ്ടൻ : മൂന്നു ദിവസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രാജിവച്ചു. പുതിയ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണത്തിനു വഴിയൊരുക്കിയാണ് പാർട്ടി നേതൃസ്ഥാനം രാജിവയ്ക്കുന്നതായി അദ്ദേഹം അറിയിച്ചത് . പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടി അടുത്തയാഴ്ച തുടങ്ങും . പിൻഗാമിയെ തിരഞ്ഞെടുക്കുന്നതു വരെ പ്രധാനമന്ത്രി സ്ഥാനത്തു തുടരുമെന്ന് ബോറിസ് ജോൺസൻ വ്യക്തമാക്കി