കാൻസറുമായി പൊരുതി അവസാനം ഖലീഫ യാത്രയായി

bh kidമനാമ: ക്യാൻസറുമായി നീണ്ട പോരാട്ടത്തിനൊടുവിൽ ബഹ്‌റൈൻ സ്വദേശിയായ കുട്ടി മരണത്തിനു കീഴടങ്ങി. ലുക്കീമിയ ബാധിതനായ ഖലീഫ അലിയാണ് ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുട്ടിയുടെ വിഡിയോ വന്നിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ട് പോകണമെന്ന് ബന്ധുക്കൾ അധികൃതരോട് അഭ്യർത്ഥിച്ചിരുന്നു.കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി സൗദി അറേബ്യയിലേക്ക് കൊണ്ട് പോകാൻ നിർദ്ദേശിച്ചതായും കുട്ടിയുടെ ‘അമ്മ മുൻപ് പ്രസ്താവിച്ചിരുന്നു.വിദേശത്തു കുട്ടിയുടെ ചികിത്സയ്ക്കായി വേണ്ടുന്ന നടപടികർമ്മങ്ങൾ എടുക്കുന്നതിനു പ്രധാനമന്ത്രി HRH പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അധികൃതർക്ക് ഉത്തരവിട്ടിരുന്നു.