മനാമ:പുതിയ ലോകത്തിന്റെ ആധുനിക ക്രമങ്ങളെ പരിചയപ്പെടുത്തി, കുട്ടികളിലെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും, അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സിജി ബഹ്റൈൻ ചാപ്റ്റർ,8 തീയതി വെള്ളിയാഴ്ച മുതൽ യൂത്ത് ലീഡേഴ്ഷിപ് പ്രോഗ്രാം അദ്ലിയയിലെ സൂം എഡ്യൂക്കേഷൻ സെന്ററിൽ വെച്ചു സംഘടിപ്പിച്ചു.12 മൊഡ്യൂളുകളിലായി മൂന്ന്മാസക്കാലയളവിൽ നീണ്ടു നിൽക്കുന്ന പഠന പരിപാടിയിൽപബ്ലിക് സ്പീക്കിങ് &ലീഡർഷിപ് സ്കിൽസ്, ടീം ബിൽഡിംഗ്, ക്രീയേറ്റീവ് കമ്മ്യൂണിക്കേഷൻ എന്നിവ ഉൾപ്പെടുത്തിയാണ് കോഴ്സ് സംഘടിപ്പിച്ചിരിക്കുന്നത്.ബഹ്റൈൻ യൂണിവേഴ്സിറ്റി പ്രൊഫസ്സർ ശ്രീമതി ഷെമിലി പി ജോൺ ഉത്ഘാടനം നിർവഹിച്ചു.പ്രസ്തുത പരിപാടികൾ എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 4 മണി മുതൽ 6 മണി വരെ അദ്ലിയ സൂം എഡ്യൂക്കേഷൻ സെന്ററിൽ വെച്ചു നടക്കും.ഉത്ഘാടന ചടങ്ങിൽ സിജി ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ യൂസഫ് അലി , മുഖ്യ ഉപദേഷ്ടാവ് കമാൽ മുഹിയുദ്ദീൻ, ചീഫ് കോർഡിനേറ്റർ ഫാസിൽ താമരശ്ശേരി,സഹ ഉപദേഷ്ടാക്കൾ -നൗഷാദ്. P. V, മൻസൂർ. P. V,ലൈല ഷംസുദ്ധീൻ, യാസിർ, മൗസ ആയിഷ, ഫെമിന. എന്നിവരും പങ്കെടുത്തു കൊണ്ട് പരിപാടികൾക്ക് നേതൃത്വം നൽകി.ചടങ്ങിൽ സിജി ബഹ്റൈൻ ചാപ്റ്റർ രക്ഷാധികാരി ഷിബു പത്തനംതിട്ട ആശംസകൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക.33313710,34338436.