കൊച്ചി : കേരള കരയുടെ ആക്ഷൻ ഹീറോ ബാബു ആന്റണി നായകനായ ‘ചന്ത’ എന്ന സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു.രണ്ടാം ഭാഗം സുനിൽ തന്നെ ആണ് സംവിധാനം ചെയ്യുന്നത്.
1995ൽ ‘ചന്ത’ സിനിമയുടെ നിർമാണം നടന്നത് കേരള കരയിൽ സൂപ്പർഹിറ്റായ ആക്ഷൻ ചിത്രമാണ് ചന്ത . സുൽത്താൻ എന്ന കഥാപാത്രത്തിലൂടെ ആണ് ബാബു ആന്റണി വേഷമിട്ടത്.ഈ ചിത്രം സംവിധായകന് സുനിലിന്റെ കഥക്ക് റോബിന് തിരുമലയാണ് തിരക്കഥ ഒരുക്കിയത്. മോഹിനി നായികയായ സിനിമയിൽ ലാലു അലക്സ്, തിലകൻ, ദേവൻ, സത്താർ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളിലൂടെ എത്തിയിരുന്നു.
ബാബു ആന്റണി ഫേസ് ബുക്ക് പേജിലാണ് ചന്തയുടെ രണ്ടാം ഭാഗം സംബന്ധിച്ചു വിവരിച്ചിരിക്കുന്നത്.
സംവിധായകൻ സുനിലുമായി കൊച്ചിയിൽ വെച്ച് സിനിമയുടെ രണ്ടാം ഭാഗം സംബന്ധിച്ചു പ്രാരംഭ ചർച്ച നടന്നുവെന്നും ബാബു ആന്റണി അറിയിച്ചു.ക ടി എസ് സുരേഷ് ബാബുവിന്റെ കടമറ്റത്തു കത്തനാറും ഉടൻ പ്രതീക്ഷിക്കാം കൂടാതെ ‘പവർ സ്റ്റാർ’ എന്ന സിനിമയും ഉടൻ പ്രേക്ഷകർ മുന്പാകെ എത്തുമെന്ന് ബാബു ആന്റണി ഗൾഫ് പത്രത്തോട് പറഞ്ഞു . ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റിയാസ് ഖാൻ, അബു സലിം തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫായിരുന്നു സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്.
പ്രേക്ഷകർ പലരും ചോദിച്ചതിന് ഉത്തരം നൽകുന്നു.. സുൽത്താൻ റീലോഡിങ്ങ്. ചന്ത 2 ഒരുങ്ങുന്നു. സംവിധായകൻ സുനിലുമായി ചിത്രം സംബന്ധിച്ചു ആദ്യ ചർച്ച നടന്നതായും താരം ഫേസ്ബുക്കിൽ കൂടി പങ്ക് വച്ചിട്ടുണ്ട്.
‘