ചരടുപിന്നിക്കളി – സെപ്തംബർ പതിനേഴിന്

By : Vidya Venu

ബഹ്‌റൈൻ : തെക്കൻ ജില്ലകളിൽ മാത്രമുണ്ടായിരുന്ന ഒരു കലാരൂപമാണ് ചരടു പിന്നി ക്കളി. തിരുവാതിര കളിയോട് ഒപ്പമാണ് ഈ കലാരൂപം ആദ്യ കാലങ്ങളിൽ കളിച്ചിരുന്നത്. ശ്രീകൃഷ്ണന്റെ ജീവിത കഥയുമായി ബന്ധപ്പെട്ടാണ് ഈ കലാരൂപമുണ്ടാക്കിയിരിക്കുന്നത് എന്ന് പറയപ്പെടുന്നു. 3 തരം കളികളാണ് പ്രചാരത്തിലുള്ളതു്. 1-ആളെ ചുറ്റികളി, 2-ഉറികളി,

3 -ഊഞ്ഞാൽ കളി.ഒരു തരം ചരടു കുത്തിക്കളിയാണിത്. വടക്കേ മലബാറിൽ കളരിയോടൊപ്പം കളിക്കുന്ന കയറു കുത്തി കളി എന്ന ഒരു കളിയുണ്ടു്. അതും ചരടു പിന്നിക്കളിയുടെ മലബാർ ശൈലിയിലുള്ള ഒരു കലാരൂപമാണ്. സാധാരണയായി തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിലുള്ള പ്രദേശങ്ങളിലാണ് ഈ കലാരൂപം പ്രചാരത്തിലുള്ളതു്. തൊഴിൽ, ആചാരം, അനുഷ്ഠാനം, വിശ്വാസം തുടങ്ങിയ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ബന്ധപ്പെട്ട വ്യത്യസ്ത കലാരൂപമാണിത് യെന്നും പറയപ്പെടുന്നുണ്ടു്. തെക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ചരടു പിന്നിക്കളി പ്രധാനമായും ശ്രീകൃഷ്ണലീലകളെ ആസ്പദമാക്കിയുള്ളതാണ്. മനസ്സിൽ പ്രണയത്തിന്റെ വിവിധ നിറങ്ങൾ നിറക്കുന്ന സങ്കല്പങ്ങളിൽ ഭാരതീയസ്ത്രീകൾക്ക് പ്രിയപ്പെട്ടതും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതുമായ വൃന്ദാവനത്തിലെ ഗോപികന്മാരും ഉണ്ണിക്കണ്ണനുമാണ് ഈ കലാരൂപത്തിന്റെ ഉള്ളടക്കം. കളിയും ചിരിയും ഭക്തിയും പ്രണയവും വാത്സല്യവും ഉൾകൊള്ളുന്ന “കാലികളെ മേച്ചു കൃഷ്ണൻ കാളിന്ദി നദിക്കരയിൽ ” എന്നു തുടങ്ങുന്ന വരികൾക്ക് ഈണമിട്ടാണ് ചരടു പിന്നിക്കളിയുടെ തുടക്കം കുറിക്കുന്നത്. ഈ കളി വളരെ ശ്രദ്ധയോടെ കളിക്കേണ്ടതാണ്. പഠിചെടുക്കുവാൻ അത്ര എളുപ്പമല്ല. ഒരാളുടെ അശ്രദ്ധ മൂലം മൊത്തത്തിൽ ചരടുകൾ തെറ്റി അലങ്കോലപ്പെടാനുള്ള സാദ്ധ്യതകൾ വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ഓരോ ചുവടുവയ്പ്പിലും വളരെ കരുതലും ശ്രദ്ധയും
ആവശ്യമാണ്. മൂന്ന് ഭാഗങ്ങളായിട്ടാണ് ഈ കലാരൂപം അവതരിപ്പിക്കുന്നതു്. ആദ്യ ഭാഗത്തിൽ കൃഷ്ണനിൽ നിന്നും ഗോപികന്മാരും യേ ശോഭയും ചേർന്ന് വെണ്ണ ഒളിപ്പിക്കുന്നതും ഇതിനായ് ഉറിയൊരുക്കുന്നതു്
രണ്ടാം ഭാഗത്തിൽ ശ്രീകൃഷ്ണനെ ഉറക്കാനായി നദീ തീരത്തുള്ള മരത്തിന്റെ കൊമ്പിൽ ഗോപികന്മാർ ഊഞ്ഞാൽ കെട്ടുന്നതു്. മൂന്നാം ഭാഗത്തിൽ കാളിയ മർദ്ദനം എന്നിങ്ങനെയാണ് ഈ കലാരൂപം അവതരിപ്പിക്കുന്നതു്. ശ്രാവണം 2022 – ന്റെ ഭാഗമായി ഈ വർഷം ബഹ്റിൻ കേരളീയ സമാജം വലിയ രീതിയിൽ ഈ കലാരൂപത്തെ അവതരിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. പ്രായഭേദമെന്യേ സ്ത്രീകളും പുരുക്ഷന്മാരും ഇതിൽ പങ്കെടുക്കുന്നു. ഈ കലാരൂപത്തിന്റെ ഗുരുക്കന്മാർ രണ്ടു പേരായിരുന്നു. അവർ ഇന്ന് ജീവിച്ചിരിപ്പില്ല. പഴയ തലമുറയിൽപ്പെട്ട കുഞ്ഞിക്കുട്ടി അമ്മയിൽ നിന്നും ഈ കലാരൂപത്തെ കുറിച്ച് അറിവ് സ്വായത്തമാക്കിയ വിഷണു നാടക ഗ്രാമമാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. അറിവ് പകർന്ന് തന്ന ഗുരുവിനുള്ള ദക്ഷിണ ആയിട്ടാണ് ഈ കലാരൂപത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യയ്ക്കു പുറത്തു ആദ്യമായി ഈ കലാരൂപം വർഷങ്ങൾക്ക് മുൻ മ്പ് ബഹ്റിനിൽ ,വിഷ്ണു നാടക ഗ്രാമത്തിന്റെ നേതൃത്വത്തിലാണ് കേരളീയ സമാജത്തിൽ അവതരിപ്പിച്ചതു്.നാടക രംഗത്തു് പ്രശസ്തനായ ബഹ്റിനിലെ അറിയപ്പെടുന്ന കലാകാരാനായ വിഷ്ണു നാടക ഗ്രാമം , അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രണ്ടു മാസത്തിലെ റെയായി ചിട്ടയായ പരിശീലനത്തിലൂടെഅന്യംനിന്നു പോയി കൊണ്ടിരിക്കുന്ന ഈ കലാരൂപത്തെ ബഹ്റിനിൽ ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുവാനും അതു വഴി നിലനിർത്തുവാനുള്ള ശ്രമത്തിലാണ്. ശ്രീ വിഷ്ണു നാടക ഗ്രാമത്തിന് എല്ലാ വിധ പിന്തുണയും ബഹ്റിൻ കേരളീയ സമാജം ഭരണ സമതി നൽകി വരുന്നു. ക്ഷേത്രാങ്കണത്തിൽ മാത്രം അവതരിപ്പിച്ചിരുന്ന കലാരൂപത്തെ അതിന്റെ തനതായ രൂപത്തിൽ സാധാരണക്കാരുടെ മുമ്പിൽ എത്തിക്കുവാനുള്ള ശ്രമത്തിലാണ്. സെപത് ബർ17-ാം തിയ്യതി ശനിയാഴ്ച വൈകിട്ട് ബഹ്റിൻ കേരളീയ സമാജം ഡി.ജെ ഹാളിൽ വച്ച് നടത്തപ്പെടും .