സോഹാറിൽ ആദ്യമായി ക്രിസ്തീയ ഭജൻ സന്ധ്യ

സോഹാർ: വിശ്വാസത്തിന്റെയും സംഗീതത്തിന്റെയും ആത്മീയ അനുഭവമായി ഒമാനിലെ സോഹാറിൽ ആദ്യമായി ക്രിസ്തീയ ഭജൻ സന്ധ്യ സംഘടിപ്പിച്ചു. സോഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഭജൻ സന്ധ്യ – ദിവ്യഗീതങ്ങൾ’ ഭക്തിനിർഭരമായ അന്തരീക്ഷത്തിലും വിവിധ ക്രൈസ്തവ വിശ്വാസികളുടെ സജീവ പങ്കാളിത്തത്തിലും ശ്രദ്ധേയമായി.ഇടവകയിലെ പ്രമുഖ ഗായകർ പരമ്പരാഗത ക്രിസ്തീയ ഭക്തിഗാനങ്ങൾ ആലപിച്ചു. ഗാനങ്ങൾ വിശ്വാസികൾക്ക് വേറിട്ട ആത്മീയ അനുഭവം സമ്മാനിച്ചു.ഇടവക വികാരി ഫാ. സാജു പാടാച്ചിറ ആമുഖ പ്രസംഗം നടത്തി. സെന്റ് തോമസ് മാർത്തോമാ ചർച്ച് വികാരി ഫാ. സതീഷ് കെ. എസ്. ആശംസകൾ നേർന്നു. ഇടവക ട്രസ്റ്റി മിന്റു പി. മാത്യൂസ് സ്വാഗതവും സെക്രട്ടറി സുനിൽ ഡി. ജോർജ് നന്ദിയും രേഖപ്പെടുത്തി. സോഹാർ സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. എൽദോസ് പോളിയുടെ സമാപന പ്രാർത്ഥനയോടെയാണ് ഭജൻ സന്ധ്യ സമാപിച്ചത്.സാൽസൺ ബേബി ഗാനപരിശീലനത്തിന് നേതൃത്വം നൽകി. സുനിൽ ഡി. ജോർജ്, നിഖിൽ ജേക്കബ്, വിൻസൺ പി. സി., അജയ് ജോർജ്, റോയ് തോമസ്, സാജൻ വർഗീസ്, അനിൽ തോമസ് എന്നിവർ ഗാനങ്ങൾക്ക് നേതൃത്വം നൽകി. കീബോർഡിൽ സിജിൻ വി. ഡാനിയലും റിതം പാഡിലും ഡ്രംസിലും രാജനും തബല, മൃദംഗം എന്നിവയിൽ ജബ്ബാരാജും പശ്ചാത്തലസംഗീതം ഒരുക്കി.