ജലരാജാവായി മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ

DESK@GP

ആലപ്പുഴ: രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന അറുപത്തിയെട്ടാമത്‌ നെഹ്റുട്രോഫി വള്ളംകളിയിൽ മഹാദേവികാട് കാട്ടിൽ തെക്കേതിൽ നെഹ്റുട്രോഫിനേടി .വള്ളം നയിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ഹാട്രിക് കിരീടം.സന്തോഷ് ചാക്കോ ചിറയിലാണ് ക്യാപ്റ്റൻ.വാശിയേറിയ മത്സരത്തിൽ ഫോട്ടോ ഫിനിഷിലൂടെയാണ് മഹാദേവികാട് കാട്ടിൽ തെക്കേതിൽ കീരീടം നേടിയത്.ഇഞ്ചോട് ഇഞ്ച് പോരാട്ടമാണ് കാഴ്‌ച വെച്ചത്.രണ്ടാം സ്ഥാനം എൻ സി ഡി സി ബോട്ട് ക്ലബ്ബ്  തുഴഞ്ഞ നടുഭാഗം ചുണ്ടന് .മൂന്നാം സ്ഥാനം പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടന്.കോവിഡിനുശേഷം നടക്കുന്ന ആദ്യ നെഹ്റുട്രോഫി വള്ളംകളിയാണിത്.