ലണ്ടന്‍: മഞ്ഞുകാലത്ത് സേവനം കാര്യക്ഷമമാക്കാന്‍ പതിവു “തന്ത്ര”ങ്ങളുമായി എന്‍.എച്ച്.എസ്. ആശുപത്രികള്‍ അഭിമുഖീകരിക്കാന്‍ പോകുന്ന പ്രതിസന്ധികള്‍ “മുന്‍കൂട്ടിക്കണ്ട്” പല സേവനങ്ങളും വെട്ടിക്കുറച്ചുകൊണ്ടാണ് എന്‍.എച്ച്.എസ്. ആരോഗ്യരംഗത്ത് പ്രവര്‍ത്തനം “സജീവ”മാക്കാന് തയാറെടുക്കുന്നത്. മഞ്ഞുകാലത്ത് ആ
ശുപത്രികളിലുണ്ടാകുന്ന പതിവു തിരക്ക് ഒഴിവാക്കാന്‍ കഴിയാത്തതിനാല്‍ എന്‍.എച്ച്.എസ്. അധികൃതര്‍ ലക്ഷ്യമിടുന്നത് ശസ്ത്രക്രിയക്കാര് ഉള്പ്പെടെയുള്ളവരെയാണെന്നു സൂചന. ആവശ്യത്തിന് ബെഡുകള്‍ ഒഴിവുണ്ടെന്ന് ഉറപ്പാക്കാന്‍ ഓപ്പറേഷനുകളും പതിവ് അപ്പോയിന്റ്മെന്റുകളും ഒഴിവാക്കാനാണത്രേ ലഭിച്ചിരിക്കുന്ന നിര്‍ദേശം.
ചരിത്രത്തിലെ ഏറ്റവും വലിയ “ബെഡ് ബ്ലോക്കിംഗ്” പ്രതിസന്ധിയായിരിക്കും ഇത്തവണ എന്‍.എച്ച്.എസ്. അഭിമുഖീകരിക്കാന്‍ പോകുന്നതെന്നാണ് സൂചന. ഇതു മുന്‍കൂട്ടിക്കണ്ടാണ് സര്‍ക്കാരിന്റെയും മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥരുടെയും നിര്‍ദേശമെന്നാണ് വിലയിരുത്തല്‍. ആവശ്യത്തിനു ജീവനക്കാരില്ലാത്തതാണ് എന്‍.എച്ച്.എസിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ളവരുടെ കുറവ് പ്രവര്‍ത്തനംതന്നെ താറുമാറാക്കിയേക്കാമെന്ന ആശങ്കയുമുണ്ട്. അതിനാല്‍ത്തന്നെ പരമാധി ജീവനക്കാര്‍ മഞ്ഞുകാല സേവനത്തിന് ലഭ്യമാണെന്ന് ഉറപ്പുവരുത്താനാണ് മറ്റു സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ നിര്ബന്ധിതരായിക്കുന്നതെന്നാണ് വിശദീകരണം. ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ലഭ്യമായ വിവരം അനുസരിച്ച് അടിയന്തര സ്വഭാവത്തിലുള്ളവയൊഴികെയുള്ള ശസ്ത്രക്രിയകള്‍ മഞ്ഞുകാലത്ത് നിര്വഹിക്കേണ്ടെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിലൂടെ സീനിയര്‍ പ്രാക്ടീഷണര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ളവരുടെ സേവനം മഞ്ഞുകാല പ്രത്യേക വിഭാഗങ്ങളില്‍ പ്രയോജനപ്പെടുത്താമെന്നാണ് അനുമാനിക്കപ്പെടുന്നത്. ഇതിനുപുറമേ മഞ്ഞുകാലം തുടങ്ങുന്നതിനുമുമ്പേ പരമാവധി ബെഡുകള്‍ ഒഴിവുണ്ടെന്ന് ആശുപത്രി അധികൃതര്‍ ഉറപ്പാക്കിയിരിക്കണമെന്നും നിര്‍ദേശമുണ്ട്. വീടുകളില്‍ പരിചരണം ഉറപ്പാണെങ്കില്‍ ജീവനും ആരോഗ്യസ്ഥിതിക്കും ഭീഷണിയുണ്ടാകില്ലെന്ന് ഉറപ്പുള്ള രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ മുന്‍കൈയെടുക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.